ടി.പി. സെൻകുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്

08:59 am 28/2/2017
images (3)

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്. സെൻകുമാറിന്‍റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്ഐ പ്രതിഷേധമുണ്ടാകാൻ സാധ്യത. വീടിനു സുരക്ഷ വർധിപ്പിക്കാൻ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിർദേശം നൽകി.

ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെൻകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.