ട്രംപുമായി നല്ല സുഹൃദ് ബന്ധം- മോദി

01:06 pm 15/11/2016
download (1)
ന്യൂഡൽഹി: ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടായിരിക്കും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ ആതിഥേയത്വം വഹിച്ച വിരുന്നിലാണ് ട്രംപിനെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകൾ മോദി പങ്കുവെച്ചത്. ട്രംപിന്‍റെ വിജയവും തുടർന്നുള്ള വിഷയങ്ങളും ചടങ്ങിൽ ചർച്ചയായി.

തനിക്ക് ട്രംപുമായി നല്ല ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. ട്രംപുമായി എത്തരത്തിലുള്ള ബന്ധമാണുള്ളതെന്ന് വീണ്ടും ചോദ്യമുണ്ടായെങ്കിലും അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മോദി തയാറായില്ല. അമേരിക്കയിൽ അധികാരത്തിൽ വരാനിരിക്കുന്ന റിപ്പബ്ളിക്കൻ പാർട്ടിയുടെ നിലപാട് ഇന്ത്യയോട് കൂടുതൽ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

ഇന്ത്യയുമായി നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തിൽ നാടകീയമായി ഒരു മാറ്റം വരുത്താൻ റിപ്പബ്ളിക്കൻ പാർട്ടി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും മോദി അറിയിച്ചു. രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത വിരുന്ന് 75 മിനിറ്റോളം നീണ്ടുനിന്നു.