ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍

09:06 pm 4/11/2016

ജോസ് കാടാപ്പുറം
Newsimg1_61499483
ന്യു യോര്‍ക്ക്: ഡോണള്‍ഡ് ട്രമ്പ് വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും അങ്ങനെ വന്നാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഉറപ്പായി ലഭിക്കുമെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവും വ്യവസായിയുമായ കെ.വി കുമാര്‍. ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി യോങ്കേഴ്‌സിലെ കാസില്‍ റോയലില്‍ സംഘടിപ്പിച്ച വന്‍പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ട്രമ്പ് അധികാരത്തില്‍ വന്നാല്‍ ഇന്ത്യാക്കാര്‍ക്ക് പ്രധാന സ്ഥാനങ്ങളില്‍ നിയമനം ലഭിക്കും. ഇന്ത്യയു.എസ്. ബന്ധം പുതിയ തലത്തിലേക്കു നീങ്ങും. നിയമപരമായി ഇവിടെ കുടിയേറിവര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല.സാമ്പത്തിക രംഗത്തു വളര്‍ച്ച ഉണ്ടാവുക മാത്രമല്ല അന്താരഷ്ട്ര രംഗത്തും അമേരിക്കയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ട്രമ്പ് ഭരണത്തിനാകുമെന്ന് കുമാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാക്കാര്‍ കുടുംബത്തിനു നല്‍കുന്ന പ്രാധാന്യം എല്ലാവര്‍ക്കും അനുകരണീയമാണെന്നു വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഡപ്യൂട്ടി എക്‌സിക്യൂട്ടിവ് കെവിന്‍ പ്ലങ്കറ്റ് ചൂണ്ടിക്കാട്ടി. കൗണ്ടിയില്‍ ഇന്ത്യാക്കരുടെ സംഭാവനകള്‍ എടുത്തൂ പറയേണ്ടതുണ്ട്.

പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷം കൗണ്ടി ഇലക്ഷന്‍ വരുമെന്നും കൗണ്ടി എക്‌സിക്യൂട്ടിവ് അസ്‌ടോറിനൊ വീണ്ടും മത്സരിക്കുമെന്നും അദ്ധേഹം പറഞ്ഞു. ടാക്‌സ് കൂട്ടാതെ മികച്ച ഭരണം നടത്തുന്ന കൗണ്ടി എക്‌സിക്യൂട്ടിവിന്റെ ഭരണപാടവത്തെയും അദ്ധേഹം അനുസ്മരിച്ചു.

ഐ.എ.ആര്‍.സി ചെയര്‍മാനായ തോമസ് കോശിയുടേ പ്രസംഗത്തില്‍പെട്ടെന്നു വിളിച്ചു കൂട്ടിയ സമ്മേളനം ആയിട്ടു കൂടി ഇത്രയേറേ പേര്‍ തടിച്ചു കൂടിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള പ്രതിബദ്ധത കാണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് എക്കാലത്തും ഇന്ത്യാക്കാര്‍ക്ക്അവസരങ്ങള്‍ നല്‍കിയിട്ടുള്ളത്‌തോമസ് കോശി ചൂണ്ടിക്കാട്ടി.

ഇന്ത്യാക്കാര്‍ക്കു വേണ്ടിയും ഏഷ്യാക്കാര്‍ക്ക് വേണ്ടിയും രണ്ട് റിപ്പബ്ലിക്കന്‍ സമിതികള്‍ സ്ഥാപിച്ച പ്രസില്ല പരമേശ്വരന്‍ ഈ ഇലക്ഷന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

വെണ്‍ പരമേശ്വരന്‍ കെ.വി. കുമാറിനെ പരിചയപ്പെടുത്തി. 38 വര്‍ഷത്തെ പരിചയം തങ്ങള്‍ തമ്മിലുണ്ടെന്നദ്ധേഹം പറഞ്ഞു.

ഐ.എ.ആര്‍.സി ബോര്‍ഡ് വൈസ് ചെയര്‍ പോള്‍ കറുകപ്പള്ളി ഐ.എ.ആര്‍.സി നേതാക്കളെ പരിചയപ്പെടുത്തി. ഐ.എ. ആര്‍.സി ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പോസ് ഫിലിപ്പ് പ്രസംഗിച്ചു. പ്രേംതാജ് കാര്‍ലോസ് എംസിയായിരുന്നു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി പറഞ്ഞു.

സാജന്‍ മാത്യു കൗണ്ടി ഡപ്യൂട്ടി എക്‌സിക്യൂട്ടിവിനെ പരിചയപ്പെടുത്തി. മാത്തന്‍ അലക്‌സാണ്ടര്‍, ജോസഫ് മാത്യു, ജോര്‍ജ് ഇട്ടന്‍ പാടിയേടത്ത്, ഏബ്രഹാം സി. തോമസ്, തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
uploadpdf_60536.