ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നു

09:08 pm 4/11/2016

– ജോര്‍ജ് ജോണ്‍
Newsimg1_28062126
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍, കേന്ദ്ര സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ എന്നിവ കൂട്ടാന്‍ ഇന്ത്യന്‍ ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ ബജറ്റിന് മുമ്പായി നടത്തിയ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ധനമന്ത്രാലയം ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ചിലവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് പുതിയ തീരുമാനം.

സ്വയം‘രണാധികാരമുള്ള സ്ഥാപനങ്ങള്‍ സാമ്പത്തിക ചുമതല സ്വയം നിര്‍വഹിക്കണമെന്നും സര്‍ക്കാര്‍ സബ്‌സിഡി അധികകാലം നല്‍കാന്‍ കഴിയില്ലെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജമാലന്റെ നേത|ത്വത്തിലുള്ള സംഘം പറഞ്ഞു. നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഈടാക്കുന്നത് 100 രൂപ ചാര്‍ജ് ഉള്‍പ്പെടെ ഉയര്‍ത്താനാണ് തീരുമാനം. സബ്‌സിഡി നല്‍കുന്ന റെയില്‍വേ സേവനങ്ങളുടെയും ഫീസ് ഉയര്‍ത്താന്‍ ആലോചിക്കുന്നു. 2012 ലാണ് പാസ്‌പോര്‍ട്ട് സര്‍വീസിന്റെ ചാര്‍ജ് കഴിഞ്ഞ പ്രാവശ്യം കൂട്ടിയത്. നിലവിലെ ചാര്‍ജ് 1000 രൂപയില്‍ നിന്നും 1500 ആക്കാനാണ് തീരുമാനം. വിദേശ രാജ്യങ്ങളില്‍ കറന്‍സി എക്‌സ്‌ചേഞ്ച് അനുസരിച്ച് അതാത് രാജ്യത്തെ കറന്‍സിയും, സര്‍വീസ് ചാര്‍ജും ഈടാക്കും. പുതിയ പാസ്‌പോര്‍ട്ടുകള്‍ക്കും, പുതുക്കുന്നതിനും കൂടിയ ഫീസ് നല്‍കണം.
uploadpdf_60538.