രണ്ട് പൊലീസ് ഓഫീസര്‍മാരെ വധിച്ചത് ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് ചീഫ്

09:10 pm 4/11/2016

– പി. പി. ചെറിയാന്‍
Newsimg1_16298262
ഡെസ് മോയ്‌നിസ്: രണ്ട് പൊലീസ് ഓഫീസര്‍ മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മുന്‍കൂട്ടി അസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പൊലീസ് ചീഫ് പറഞ്ഞു.കൊല ചെയ്യപ്പെട്ടതിന്റെ കാരണം പോലും വ്യക്തമല്ല. ഇതൊരു ഭീരുത്വ പ്രവര്‍ത്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ജന്റ് ആന്റണി ബെമിനൊ, ജസ്റ്റിന്‍ മാര്‍ട്ടിന്‍ എന്നിവര്‍ ഒക്ടോബര്‍ 2 ബുധനാഴ്ച പട്രോള്‍ ഡ്യൂട്ടിയിലിരിക്കെയാണ് അര്‍ദ്ധരാത്രിക്കുശേഷം വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒരു മൈല്‍ വ്യത്യാസത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിലാണ് ഇരുവര്‍ക്കും വെടിയേറ്റ നിലയില്‍ കാണപ്പെട്ടത്.

സംഭവത്തിന് എട്ട് മണിക്കൂറിനുശേഷം ബുധനാഴ്ച രാവിലെ പ്രതിയെന്നു സംശയിക്കുന്ന മൈക്കിള്‍ ഗ്രീന്‍(46) പിടിയിലായതായി ഡെഡ് മോയ്ന്‍സ് പൊലീസ് വക്താവ് സെര്‍ജന്റ് പോള്‍ പറഞ്ഞു.

ശാരീരിക അസ്വസ്ഥത പ്രകടമായതിനെ തുടര്‍ന്ന് ഗ്രീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ കൊലപാതക കുറ്റം ചുമത്തി കേസെടുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും പോള്‍ പറഞ്ഞു.

മൈക്കിള്‍ ഗ്രീന്‍ സംഭവത്തിനു മുമ്പ് പൊലീസും കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പിട്ടിരുന്നു. മകനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഗ്രീനിന്റെ മാതാവ് പട്രീഷാ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. പോള്‍ക്ക് കൗണ്ടി ജെയിലില്‍ ജാമ്യമനുവദിക്കാതെയാണ് പ്രതിയെ ബുക്ക് ചെയ്തിരുന്നത്.