ട്രിനിറ്റി മാര്‍ത്തോമ ഇടവക കണ്‍വന്‍ഷനും ഇടവക ദിനവും

11:33 am 19/10/2016
– പി. പി. ചെറിയാന്‍
unnamed
ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 20, 21, 22 തീയതികളില്‍(വ്യാഴം, വെളളി, ശനി) നടത്തപ്പെടുന്നു. ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വ്യാഴം, വെളളി ദിവസങ്ങളില്‍ വൈകിട്ട് 7 ന് ആരംഭിക്കും. ശനിയാഴ്ചത്തെ യോഗം വൈകിട്ട് 6.30യ്ക്ക് ആരംഭിക്കും.

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് വികാരി റവ. പി. സി. സജി കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ മുഖ്യപ്രസംഗകനായിരിക്കും. ശനിയാഴ്ചത്തെ യോഗത്തില്‍ മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ സംബന്ധിക്കും.

ട്രിനിറ്റി മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനായ സജി അച്ചന്റെ ദൈവ വചന പ്രഘോഷണം ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ജാതി മതഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇടവകയുടെ 42–ാം ഇടവക ദിനാഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നതിനുളള ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 23ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കുശേഷം ഇടവകദിന പരിപാടികള്‍ നടത്തപ്പെടും.

ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ ഇടവകദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഏപ്രില്‍ 1 ന് ഭദ്രാസനത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റ തിരുമേനിയുടെ ‘ ഭദ്രാസന അധ്യക്ഷന്‍’ എന്ന നിലയിലുളള ട്രിനിറ്റി ദേവാലയത്തിലേക്കുളള ആദ്യ സന്ദര്‍ശനം ശ്രദ്ധേയമാക്കി മാറ്റുന്നതിനുളള ഒരുക്കത്തിലാണ് ട്രിനിറ്റി കുടുംബം.

അന്നേദിവസം രാവിലെ 8 മണിക്കു നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാന മധ്യേ ഇടവകയിലെ 19 കുട്ടികള്‍ തിരുമേനിയില്‍ നിന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കും.

ഇടവകദിന സമ്മേളനത്തില്‍ ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കിയ ഇടവക ജനങ്ങളെ ആദരിയ്ക്കും. ഇടവകയില്‍ നിന്നും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളെയും വിദ്യാര്‍ത്ഥികളെയും ആദരിയ്ക്കും. ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യൂസ് ഫിലിപ്പ് (വികാരി) : 832 898 8699 റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) :713 408 7394 തോമസ് മാത്യു(ജീമോന്‍ സെക്രട്ടറി) : 407 718 4805