വനിതാ ഗുപ്തക്ക് 2016 അമേരിക്കന്‍ ധീരതാ അവാര്‍ഡ്

11:34 am 19/10/2016

– പി. പി. ചെറിയാന്‍
unnamed (1)
വാഷിംഗ്ടണ്‍ : 2016 അമേരിക്കന്‍ കറേജ് അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വനിതാ ഗുപ്ത(41) അര്‍ഹയായി. മൂന്നു പേരാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

കാപ്പിറ്റല്‍ ഹില്‍ട്ടണില്‍ ഒക്ടോബര്‍ ആദ്യവാരം നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറലാണ് വനിതാ ഗുപ്ത.

ക്രിമിനല്‍ ജസ്റ്റിസ് റിഫോംസ്, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്നീ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് വനിതാ ഗുപ്തയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

(Yale)യെല്‍ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വനിതാ ഗുപ്താ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2014 ല്‍ പ്രസിഡന്റ് ഒബാമയാണ് ഗുപ്തയെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസില്‍ ഉന്നത തസ്തികയില്‍ നിയമിച്ചത്. ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഫിലഡല്‍ഫിയായില്‍ ജനിച്ച മകളാണ് വനിതാ ഗുപ്ത. 2001 ല്‍ നിയമ ബിരുദം നേടി നിരവധി പ്രമുഖ കേസുകളില്‍ ഹാജരായി വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിക്ക് ഇത്തരത്തില്‍ ലഭിച്ച ആദ്യ അവാര്‍ഡാണിത്.