ഡബ്ല്യുഎംസി ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചു

09:54am 03/7/2016

– പി.പി. ചെറിയാന്‍
Newsimg1_58208199
ഡാളസ്: വോള്‍ഡ് മലയാളി കൗണ്‍സില്‍ ഒഹായോ പ്രൊവിന്‍സ് രൂപീകരിച്ചതായി അമേരിക്ക റീജണല്‍ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

പുതിയ ഭാരവാഹികളായി ആന്റണി മാളിയേക്കല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ. പീറ്റര്‍ പത്രോസ് (ചെയര്‍മാന്‍), ഡോ. തോമസ് മാത്യു ജോയ്‌സ് (പ്രസിഡന്റ്), ഡോ. ദീപക് കൃഷ്ണന്‍ (സെക്രട്ടറി), ഡോ. ആലീസ് മാത്യു (ട്രഷറര്‍) എന്നിവരെയും വിവിധ കമ്മിറ്റി അംഗങ്ങളായി ജിജോ പാലയൂര്‍ (വൈസ് പ്രസിഡന്റ്, അഡമിനിസ്‌ട്രേഷന്‍), ജോസഫ് തോമസ് (വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസിംഗ്), ഡോ. ജോര്‍ജ് മാത്യു (വൈസ് ചെയര്‍മാന്‍), ജേക്കബ് തോമസ് (അസോസിയേറ്റ് സെക്രട്ടറി), ഫാ. ബേബി ഷെഫേര്‍ഡ്, ചാക്കോ ലാലിച്ചന്‍, അഭിലേഷ് പുത്തന്‍പുരക്കല്‍, സണ്ണി സെബാസ്റ്റ്യന്‍, ജേക്കബ് പാപ്പച്ചന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയതായി നിവലവില്‍ വന്ന ഒഹായോ പ്രൊവിന്‍സിനു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, റീജണല്‍ നേതാക്കളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഗോപാലപിള്ള, ജോണ്‍ മത്തായി, മൂസകോയ, ജോളി തടത്തില്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഏലിയാസ്കുട്ടി പത്രോസ്, ഫിലിപ്പ് തോമസ്, സിസില്‍ ചെറിയാന്‍, പ്രമോദ് നായര്‍, ചെറിയാന്‍ അലക്‌സാണ്ടര്‍, ഫ്രാന്‍സിസ് ജോര്‍ജ്, വര്‍ഗീസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊവിന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഭാവി പരിപാടികളും വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നു പ്രസിഡന്റ് ഡോ. മാത്യു ജോയ്‌സ്, സെക്രട്ടറി ഡോ. ദീപക് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.