ദേശീയ ശ്രീനാരായണീയ കണ്‍വെന്‍ഷന്­ ഹൂസ്റ്റണ്‍ ഒരുങ്ങി

09:56am 03/7/2016

Newsimg1_18099345
ഹൂസ്റ്റണ്‍: മാനവീകതയില്‍ അടിസ്ഥാനമായ മതാതീയ ആത്മീയ സമത്വ ദര്‍ശനമാണ് യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്‍ ആധുനിക ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. ആ മഹദ് ദര്‍ശനത്തിലൂടെ യഥാര്‍ത്ഥ മനുഷ്യനെയും ദൈവത്തെയും ഗുരുദേവന്‍ പുന:സൃഷ്ടിച്ചു . ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വംശ വെറിയുടെ പേരില്‍ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലീന വിഷമ വൃത്തത്തില്‍ നിന്ന് കൊണ്ട് ജാതി ഭേദവും മത ദ്വേഷവുംഇല്ലാത്ത ആ മാതൃകാ സ്ഥാനം തേടിയുള്ള ഒരു തീര്‍ഥാടനമാണ് ജൂലൈ 7 മുതല്‍ 10 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ ശ്രീ നാരായണ സമ്മേളനം കൊണ്ടു ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (എടചഛചഅ) ലക്ഷ്യമാക്കുന്നത്. ഊഷ്മളമായ സഹജീവി സ്‌നേഹം സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരിലേക്ക് അതിന്റെ ജ്വാല പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പരമ പവിത്രമായ ഈ മഹാ തീര്‍ഥാടനത്തിനു ഹൂസ്റ്റണിലെ ലീഗ് സിറ്റിയിലുള്ള പ്രകൃതി രമണീയമായ സൗത്ത് ഷോര്‍ ഹാര്‍ബര്‍ റിസോര്‍ട്ട് ( ശ്രീ നാരായണ നഗര്‍) ഒരുങ്ങിക്കഴിഞ്ഞു.

ശ്രീ നാരായണ ഗുരുദേവനാല്‍ രചിക്കപ്പെട്ട പ്രശസ്ത കൃതിയായ ദര്‍ശനമാലയുടെ രചനാ ശതാബ്­ദി ആഘോഷങ്ങളായിരിക്കും ഈ കണ്‍ വെന്‍ഷന്റെ മുഖ്യ ആകര്‍ഷണം. ഗുരുദേവ ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെ ക്കുറിച്ചും, ദര്‍ശനമാലയില്‍ ഗുരുദേവന്‍ പ്രതിപാദിച്ചി രിക്കുന്ന “ഢലറമിശേര ംശറെീാ” എന്ന വിഷയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ” ൂൗമിൗോ രീാെീഹീഴ്യ, ല്ീഹൗശേീി ീള ൗിശ്‌ലൃലെ” തുടങ്ങിയ ആധുനിക ശാസ്ത്ര വിഷയങ്ങളെക്കുറിച്ചു വിവിധ ശാസ്ത്ര പണ്ഡിതരുടെ സാന്നിധ്യത്തില്‍ ഒരു സമഗ്ര പഠനവും സെമിനാറും ജൂലൈ 9 നു നടക്കും. മുന്‍ കാലിക്കറ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രോഫ. ജി ശശിധരന്‍ സെമിനാറിനും തുടര്‍ന്നു നടക്കുന്ന വര്‍ക്ക് ഷോപ്പിനും നേതൃത്വം നല്‍കും. പ്രമുഖ സന്യാസി സ്രേഷ്ടരുടെയും, ശാസ്­ത്രജ്ഞരുടെയും, ചിന്തകരുടെയും, മറ്റു ശ്രീ നാരായണീയരുടെയും മഹനീയ സാന്നിധ്യം കൊണ്ടു ഈ ചടങ്ങു സമ്പന്നമാകും.

സ്വാമി. സച്ചിദാനന്ദ, സ്വാമി സന്ദീപാനന്ദ ഗിരി , സ്വാമി, ത്യാഗീശ്വരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആത്മീയ ചര്‍ച്ചകളെ കൂടാതെ, ശ്രീ. പി. വിജയന്‍. ഐ.പി എസ്, ശ്രീ. സാഗര്‍ വിദ്യാസാഗര്‍, ഡോ. ചന്ദ്രശേഖര്‍ തിവാരി, ഡോ. ശരത് മേനോന്‍, ഡോ. വസന്ത് കുമാര്‍, ഡോ. എം അനിരുദ്ധന്‍ , ഡോ. ചന്ദ്രോത്ത്­ പുരുഷോത്തമന്‍, ശ്രീ. ശിവദാസന്‍ ചാന്നാര്‍ തുടങ്ങിയ മറ്റനവധി പ്രശസ്ത വ്യക്തികള്‍ നേതൃത്വം കൊടുക്കുന്ന വൈവിധ്യമാര്‍ന്ന സെമിനാറുകള്‍ , പഠന കളരികള്‍ , സര്‍വ്വ മതസമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്­കാരിക സമ്മേളനം, വനിതാ സമ്മേളനം , യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം, പ്രാര്‍ത്ഥനായോഗങ്ങള്‍ , കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടനത്തിനു മുന്നോടിയായി താലപ്പൊലിയുടെയും, ഹൂസ്റ്റണിലെ പ്രശസ്ത ചെണ്ട കലാകാരന്മാര്‍ അണി നിരക്കുന്ന തായമ്പകയുടെയും അകമ്പടിയോടു കൂടിയുള്ള വിളംബര ജാഥാ യില്‍ വിവിധ സ്‌റ്റേറ്റുകളില്‍ വരുന്ന പ്രതിനിധികള്‍ പങ്കെടുക്കും.

പ്രശസ്ത പിന്നണി ഗായകനായ ശ്രീ. ജി വേണുഗോപാലിന്റെ ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ സംഗീത വിരുന്ന്, ശ്രീമതി. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലുള്ള നൃത്ത സന്ധ്യ, ഒപ്പം അമേരിക്ക യില്‍ നിന്നുമുള്ള പ്രൊഫഷനല്‍ കലാ സംഘങ്ങള്‍ , വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നല്‍കി അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയും കണ്‍വന്‍ഷന്‍ ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും.
കണ്‍വന്‍ഷനോടനുബന്ധമായി വിവിധ പ്രസ്ഥാനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രദര്‍ശന­ വില്പന , സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും . കണവന്‍ഷന്‍ സ്മരണകള്‍ക്ക് അക്ഷര ചാരുത നല്‍കുവാന്‍ ബൃഹത്തായ ഒരു സ്മരണികയും ഈ സംഗമ വേദിയില്‍ വച്ചു പ്രകാശനം ചെയ്യപ്പെടും. മനോരമയിലെ റിപ്പോര്‍ട്ടര്‍ സുജിത് ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയിട്ടുള്ള ദൈവ ദശകത്തെ ക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസവും കേരളീയ പാരമ്പര്യ തനിമയോടെയുള്ള ഭക്ഷണമായിരിക്കും പ്രതിനിധികളായെത്തുന്ന കുടുംബാംഗങ്ങള്‍ക്കായി ഒരുക്കുന്നത്. കണ്‍വെന്‍ഷനോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ള ബാന്‍ക്വറ്റും അവാര്‍ഡ് നൈറ്റും ചടങ്ങുകള്‍ക്കു മാറ്റു കൂട്ടും. ഹൂസ്റ്റണ്‍ ലീഗ് സിറ്റിയിലെ ക്ലിയര്‍ ലേയ്ക്ക് തടാകത്തിന്റെ കരയിലുള്ള നയന മനോഹരമായ സൗത്ത് ഷോര്‍ ഹാര്‍ബര്‍ റിസോര്‍ട്ട് ആണ് ഈ സമ്മേളനത്തിന് വേദി ആകുന്നത്.

പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. എം. അനിരുദ്ധന്‍ (ചിക്കാഗോ )രക്ഷാധികാരിയും , ശ്രീ. അനിയന്‍ തയ്യില്‍ ( ഹൂസ്റ്റന്‍ )ചെയര്‍മാനും , ശ്രീ ദീപക് കൈതയ്ക്കാപ്പുഴ (ഡാളസ് ), ശ്രീ.സന്തോഷ് വിശ്വനാഥന്‍ (ഡാളസ് ), ശ്രീനിവാസന്‍ ശ്രീധരന്‍ ( ഫിലാഡല്‍ഫിയ ), ഷിയാസ് വിവേക് ( ഹൂസ്റ്റണ്‍), ജയശ്രീ അനിരുദ്ധന്‍ ( ഹൂസ്റ്റണ്‍) എന്നിവര്‍ ജനറല്‍ കണ്‍വീനേര്‍സും ആയിട്ടുള്ള സംഘാടക സമിതിയില്‍ സര്‍വ്വശ്രീ. ജനാര്‍ദനന്‍ ഗോവിന്ദന്‍, അശ്വിനി കുമാര്‍, അഡ്വ. കല്ലുവിള വാസുദേവന്‍, സുജി വാസവന്‍, ജയചന്ദ്രന്‍ അച്യുതന്‍, സി.കെ സോമന്‍, അനിത മധു ,ഡോ.ജയ്‌­മോള്‍ ശ്രീധര്‍, സജീവ് ചേന്നാട്ട്, സന്ദീപ് പണിക്കര്‍, സാബുലാല്‍ വിജയന്‍, ഗോപന്‍ മണികണ്ടശ്ശേരില്‍, പുഷ്ക്കരന്‍ സുകുമാരന്‍, മധു ചേരിക്കല്‍, ജയന്‍ അരവിന്ദാക്ഷന്‍, മ്യൂണിക് ഭാസ്കര്‍, പ്രസാദ് കൃഷ്ണന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍, സുമേഷ് ഭാസ്കരന്‍, ശരത് തയ്യില്‍, ഐശ്വര്യ അനിയന്‍, പ്രകാശന്‍ ദിവാകരന്‍, ത്രിവിക്രമന്‍, ഡോ.ഹരി പീതാംബരന്‍ തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്കു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക. അനിയന്‍ തയ്യില്‍ ( ചെയര്‍മാന്‍ ) ­281 707 9494, ദീപക് കൈതക്കാപ്പുഴ ( സെക്രട്ടറി ) ­972 793 2151 അനൂപ്­ രവീന്ദ്രനാഥ് (പി.ആര്‍ .ഒ ) ­847 873 5026