ഡബ്ല്യു.എം.സി യൂണിഫൈഡ് റീജിയനു രണ്ടു വൈസ് പ്രസിഡന്റുമാര്‍ കൂടി: എല്‍ദോ പീറ്ററും ടോം വിരിപ്പനും

09:30am 13/7/2016
Newsimg1_62041842

ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന് ഊര്‍ജം പകരുവാന്‍ രണ്ടു വൈസ്പ്രസിഡന്റുമാരെ കൂടി നോമിനേറ്റ് ചെയ്തു. ജൂണ്‍ ഇരുപത്തി അഞ്ചിന് ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആതിഥേയത്വമരുളി സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് നാമ നിര്‍ദേശം ചെയ്യപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസത്തെ റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇരുവരെയും വീണ്ടും സര്‍വാത്മനാ റാറ്റിഫായ് ചെയ്തു അംഗീകരിക്കുകയായിരുന്നു.

ഡബ്ല്യു.എം.സിയുടെ യുവ നേതാവായ എല്‍ദോ പീറ്റര്‍ മുന്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റും പാസഡീന മലയാളി അസോസിയേഷന്‍ സെക്രട്ടറിയും കൂടാതെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഐക്കുമിനിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ചു. നിലവില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച് സൗത് വെസ്‌ററ് ഡയോസിസിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. എല്‍ദോ ഇന്‍ഫെര്‍മേഷന്‍ ടെക്‌നൊളജി കൈകാര്യം ചെയ്‌­യും.

ടോം വിരിപ്പന്‍ പ്രൊഫഷന്‍ കൊണ്ടു തന്നെ അറിയപ്പെടുന്ന ഒരു റിയല്‍റ്റര്‍ ആണ്. ഡബ്ല്യു.എം.സിയുടെമുന്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റും ഇപ്പോഴത്തെ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് വൈസ് പ്രെസിഡന്റുമാണ്. സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍ ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന ടോം കോളനി ലേക്ക് എസ്‌റ്റേറ്റ് ഹോം ഓണേഴ്‌­സ് അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ ആണ്. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായും, ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്‍ സെക്രട്ടറിയായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടോം വിരിപ്പന്‍ ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്‍റ് വിഫാഗത്തിന്റെ വിസ പ്രെസിഡന്റായി പ്രവര്‍ത്തിക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. പനയ്ക്കല്, പ്രസിഡന്റ് പി.സി. മാത്യു, സെക്രട്ടറി കുര്യന്‍ സഖറിയാ, ട്രഷറര്‍ ഫിലിപ് മാരേട്ട്, ഹൂസ്റ്റണ്‍ പ്രെസിഡന്റു എസ്. കെ. ചെറിയാന്‍, ചാക്കോ കൊയ്ക്കലേത്, തങ്കം അരവിന്ദന്‍, ഡോ. ജോര്‍ജ് ജേക്കബ്, ത്രേസ്യമ്മ നാടാവള്ളില്‍, വര്‍ഗീസ് കയ്യാലക്കകം, ജോണ്‍ ഷെറി,പിന്റോ ചാക്കോ മുതലായവര്‍ അനുമോദനം അറിയിച്ചു.

അടുത്ത കാലത്തു യൂണിഫൈ ചെയ്യപ്പെട്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസ്ഥാനത്തിന്റെ ഒഫീഷ്യല്‍ വിഭാഗമായ റീജിയന്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഇരു നേതാക്കളും സന്തുഷ്ടി പ്രകടിപ്പി­ച്ചു.