ഡലാസില്‍ പൊലീസുകാര്‍ക്കെതിരെ വെടിവെപ്പ്; നാലു മരണം

01:14 PM 08/07/2016
download (3)
ടെക്സാസ്: ഡാലസില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ്. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മിനിസോട്ടയിലും ലൂസിയാനയിലും കറുത്ത വര്‍ഗക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് വെടിവെപ്പ് നടന്നത്.

ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി.

ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസുകാര്‍ക്കുനേരെ രണ്ടുപേര്‍ വെടിയുതിര്‍ക്കുന്നതും ജനക്കൂട്ടം ഓടിരക്ഷപ്പെടുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവെക്കുന്നതിന്‍െറയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും അക്രമികള്‍ രക്ഷപെടുകയായിരുന്നു. ഡൗണ്‍ടൗണിലെ ഹോട്ടലുകള്‍, റസ്റ്ററന്‍്റുകള്‍, ബിസിനസ് മേഖലകള്‍, ജനവാസ മേഖലകള്‍ തുടങ്ങിയവയിലും പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്തൊനായില്ല.