ഡാലസില്‍ ഇരട്ട സഹോദരിമാര്‍ വെടിയേറ്റു മരിച്ചു

11:31am 23/6/2016

– പി. പി. ചെറി­യാന്‍
unnamed (1)
മക്കിനി(ഡാലസ്) : വിവാഹ മോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കെല്ലി ബിഗം (50) ഭാര്യ കേരനേയും ഇരട്ട സഹോദരി കാത്തി ബൂബറിനേയും വെടിവച്ചു കൊലപ്പെടുത്തി. ഇരുവരുടേയും 49–ാം ജന്മദിനം ഏപ്രിലിലായിരുന്നു ആഘോഷിച്ചത്. തിങ്കളാഴ്ച ജൂണ്‍ 20 നായിരുന്നു സംഭവം. കഴിഞ്ഞ ആറു മാസമായി ദമ്പതികള്‍ തമ്മില്‍ പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.

തിങ്കളാഴ്ച ഭാര്യയും മകളും താമസിച്ചിരുന്ന വീട്ടില്‍ നിന്നും ചില സാധനങ്ങള്‍ എടുക്കുന്നതിനാണ് കെല്ലി എത്തിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അരയില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഭാര്യയെ വെടിവെക്കുകയാ യിരുന്നു. സഹോദരിക്കു നേരേയും ഇയാള്‍ വെടിവച്ചു. വീട്ടിലുണ്ടായിരുന്ന മകളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തലക്ക് വെടിയേറ്റ് ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സ്വന്തം വീട്ടില്‍ സലൂണ്‍ നടത്തിവരികയായിരുന്നു ഇരട്ട സഹോദരിമാര്‍.

സംഭവത്തിനു ശേഷം കെല്ലി മകള്‍ക്ക് ടെക്സ്റ്റ് സന്ദേശം അയച്ചതില്‍ കൊലപാതകത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. മെക്കിനി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലേയ്ക്കയച്ചു. കേസ് പൊലീസ് വിശദമായി അന്വേഷിച്ചുവരുന്നു.