ഡാലസില്‍ ഡോ. എം. വി. പിളള, നടന്‍ ഇന്ദ്രജിത്ത് എന്നിവര്‍ക്ക് സ്വീകരണം

07:44 pm 5/11/2016

– പി. പി. ചെറിയാന്‍
Newsimg1_81851919
ഗാര്‍ലന്റ്(ടെക്‌സസ്) : ഇന്റര്‍!നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസേര്‍ച്ചിന്റെ തലവനായി നിയമിക്കപ്പെട്ട ഡോ. എം. വി. പിളളയെ ആദരിക്കലും കേരളത്തില്‍ നിന്നുളള പ്രമുഖ ചലച്ചിത്ര നടന്‍ ഇന്ദ്രജിത്ത് സുകുമാരന് സ്വീകരണവും കേരള അസോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സംഘടിപ്പിച്ചു.

നവംബര്‍ 4 നു വൈകിട്ട് 7ന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു. കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

ആതുരശുശ്രൂഷ രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ ഡോ. എം. വി. പിളളയെ ആദരിക്കുവാന്‍ അവസരം ലഭിച്ചത് കേരള അസോസിയേഷന് വലിയൊരു നേട്ടമായി കാണുന്നുവെന്നു പ്രസിഡന്റ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ബോബന്‍ കൊടുവത്ത്(ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ്), ജോസ് ഒച്ചാലില്‍ (ലാനാ പ്രസിഡന്റ്) എബ്രഹാം തെക്കേമുറി (കെഎല്‍എസ് പ്രസിഡന്റ്), ഡോ. അബ്ദുള്‍ റഷീദ്(യുറ്റിഎ പ്രൊഫസര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. തുടര്‍ന്ന് ഡോ. എം. വി. പിളള മറുപടി പ്രസംഗം നടത്തി. അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലും ആദരവിനും ഡോ. പിളള നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നടന്‍ ഇന്ദ്രജിത്തിനെ അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച സ്വീകരണത്തിന് ഇന്ദ്രജിത്ത് നന്ദി പ്രകാശിപ്പിക്കുകയും ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ഡോ. പിളളയ്ക്കും, ഇന്ദ്രജിത്തിനും അസോസിയേഷന്റെ വകയായി മൊമന്റൊ ബാബു സി. മാത്യു, ആന്‍സി ജോസഫ് എന്നിവര്‍ നല്‍കി. ഡാനിയേല്‍ കുന്നേല്‍ (ജോ. സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.