07:37 pm 26/11/2016
– പി. പി. ചെറിയാന്

ഡാലസ് : ഡാലസ് ഫോര്‍ട്ട്വര്‍ത്ത് െ്രെകസ്തവ ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍വെച്ച് നടത്തപ്പെടുന്നു. ക്രിസ്മസ് സന്ദേശം അലക്സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പൊലീത്തയാണ് നല്‍കുന്നത്.
കാരളിന് ആതിഥേയത്വം വഹിക്കുന്നത് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പളളിയാണ്. റെവ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കരോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റെവ. ഫാ. രാജു ദാനിയേല്‍ : 214 476 6584, അലക്സ് അലക്സാണ്ടര്‍ : 214 289 9192.
