ഡാലസ് സെന്റ് പോള്‍സ് യുവജനസഖ്യ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍

08:03 pm 21/10/2016

– പി. പി. ചെറിയാന്‍
Newsimg1_32407409
ഡാലസ് : ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുളള വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍ നടത്തപ്പെടും.

സുവിശേഷ പ്രാസംഗികനും വചന പണ്ഡിതനുമായ ഡിനേഷ് ഇ. ജോസഫ് വാരിയാപുരമാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രാസംഗികന്‍. ഒക്ടോബര്‍ 21, 22 (വെളളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് ഗാനശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

മസ്കിറ്റ് ബാര്‍ണിസ് ബ്രിഡ്ജില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ദേവാലയത്തിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വന്‍ഷനിലേക്ക് ഏവരേയും പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഷൈജു പി. ജോണ്‍, സഖ്യം സെക്രട്ടറി അജു മാത്യു എന്നിവര്‍ അറിയിച്ചു.