ഹൃദയത്തില്‍ കുത്തേറ്റ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഗുരുതരാവസ്ഥയില്‍

08:05 pm 21/10/2016

– പി. പി. ചെറിയാന്‍
Newsimg1_34652986
ഡാലസ് : ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും സംഘാടകനുമായ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഇക് വിന്ദര്‍ പബ്ലൊവിന്(21) ഹൃദയത്തില്‍ സ്ക്രു െ്രെഡവര്‍ കൊണ്ടുളള കുത്തേറ്റു.

ഗുരുതരാവസ്ഥയില്‍ പ്ലാനൊ മെഡിക്കല്‍ സെന്റര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്നതായി ടെക്‌സാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വെളിപ്പെടുത്തി.

ഒക്ടോബര്‍ 16 നായിരുന്നു സംഭവം. റിച്ചാര്‍ഡ്‌സനിലുളള ഹുക്കാ ലോഞ്ചില്‍ നിന്നും പാര്‍ക്കിങ് ലോട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിന് പബ്ലൊ പുറത്തേക്കിറങ്ങിയതായിരുന്നു. ഇതിനോടൊപ്പം പുറത്തിറങ്ങിയ പബ്ലൊയുടെ കൂട്ടുകാരിയെ മൂന്നു യുവാക്കള്‍ സമീപിച്ചു. കൂട്ടുകാരിയുടെ കൂടെ ഉണ്ടായിരുന്ന പബ്ലൊയുടെ സഹോദരനെ അക്രമിക്കുന്നതു കണ്ടു തടയാന്‍ എത്തിയതായിരുന്നു പബ്ലൊ. പബ്ലൊയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരില്‍ ഒരാള്‍ കാറില്‍ നിന്നും സ്ക്രൂ െ്രെഡവര്‍ കൊണ്ടുവന്ന് പബ്ലൊയുടെ ശരീരത്തില്‍ പല ഭാഗങ്ങളിലായി കുത്തിയിറക്കി. ഒടുവില്‍ ഹൃദയത്തിലേക്കു കുത്തിയിറക്കിയതിനുശേഷം സ്ഥലം വിട്ടു. രാവിലെ നടന്ന സംഭവത്തിനു നിരവധി ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് എത്തിയതിനുശേമാണ് പബ്ലൊയെ ആശുപത്രിയിലേക്കു മാറ്റിയത്. ആറു മിനിട്ടോളം ഓക്‌സിന്‍ ലഭിക്കാതെ കിടന്ന യുവാവിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി സഹോദരി ഗൂര്‍ പ്രീത പബ്ലൊ പറഞ്ഞു.

സംഭവത്തിനു ഉത്തരവാദിയായ ഒരു യുവാവിനെ പൊലീസ് പിടി കൂടിയെങ്കിലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഇന്ത്യാ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് സൗജന്യമായ വൃക്ഷ തൈകള്‍ കയറ്റി അയയ്ക്കുന്ന ലാക്കര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ഊര്‍ജ്ജസ്വലനായ ഈ യുവാവ്.