മൂന്നു ദിവസം പ്രായമുളള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന മാതാവിന് ജീവപര്യന്തം

08:10 pm 21/10/2016
– പി. പി. ചെറിയാന്‍
Newsimg1_88020803
സാന്‍അന്റോണിയൊ: ജനിച്ചു പൊക്കിള്‍ കൊടി ബന്ധം പോലും കൊഴിഞ്ഞു പോകാത്ത മൂന്നു ദിവസം പ്രായമുളള സ്വന്തം ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ട്രാഷിലേക്ക് എറിഞ്ഞു കളഞ്ഞ മാതാവിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു.

2013 ല്‍ ഡിസംബര്‍ 22 ന് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് 2014 ജനുവരിയിലാണ് മാതാവ് അല്‍വറാഡൊക്കെതിരെ (28) കൊലകുറ്റത്തിനു കേസെടുത്തത്.

ഒക്ടോബര്‍ 20 വ്യാഴാഴ്ച സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജ!ഡ്ജി റെ ഒലിവറിയാണ് അല്‍വറാഡൊ കുറ്റക്കാരിയാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ 30 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കണ മെന്നും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2013 ഡിസംബര്‍ 20 യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് അല്‍വറാഡൊ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടാമതൊരു കുട്ടിയെ ഇവര്‍ ആഗ്രഹിച്ചിരുന്നില്ലാ എന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ കുട്ടിയെ കൂടാതെ രണ്ടു പേര്‍ കൂടെ ഇവര്‍ക്കുണ്ടായിരുന്നു.

അമ്മയുടെ മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചില്‍ നിലയ്ക്കുന്നതുവരെ കഴുത്തില്‍ അമര്‍ത്തി പിടിച്ചതായും തുടര്‍ന്ന് ട്രാഷിലേക്ക് വലിച്ചെറിഞ്ഞതായും ഇവര്‍ സമ്മതിച്ചു.

പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്കുവേണ്ടി പ്രസ് ചെയ്തിരുന്നില്ല. ജീവപര്യന്തം നല്‍കിയ ശിക്ഷ കുറവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.