ഡാളസ്സില്‍ സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

09:26 am 21/8/2016

പി.പി. ചെറിയാന്‍
unnamed
ഡാളസ്: ഡാളസ്­കൗണ്ടിയില്‍ താമസിക്കുന്ന 48 വയസ്സുള്ള രോഗിയില്‍ സിക്ക വൈറസ് കണ്ടെത്തിയതോടെ 28 പേരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ഡാളസ് കൗണ്ടി അധികൃതര്‍ (ആഗസ്റ്റ് 18ന്) ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശപര്യടം കഴിഞ്ഞു എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മെക്‌­സിക്കൊയില്‍ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ലേബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രോഗിയെ പിന്നീട് ടെക്‌­സസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസിസിന് റഫര്‍ ചെയ്തു.

വിദേശയാത്ര കഴിഞ്ഞെത്തിയവര്‍ ഒഴികെ പ്രാദേശിക വാസികളില്‍ രോഗം ബാധിച്ചിട്ടില്ലാ എന്ന് ആരോഗ്യ വകുപ്പു അധികൃതര്‍ പറയുന്നു.
സിക്ക വൈറസ് രോഗികളില്‍ കൊതുകടിമൂലമാണ് വ്യാപിക്കുന്നത്. സിക്ക വൈറസിനെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള മെഡിസിനോ, രോഗം വരാതിരിക്കുന്നതിനുള്ള വാക്‌­സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

കൊതുകു കടിയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് രോഗം വരാതിരിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം. കൊതുകു നിര്‍മ്മാര്‍ജനത്തിന് ആവശ്യമായി നടപടികള്‍ അധികൃതര്‍ ഉള്‍പ്പെടെ എല്ലാവരും സ്വീകരിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.