ചിക്കാഗോ സോഷ്യല്‍ ക്ലബ്­ പിക്‌നിക് ഞായറാഴ്ച ടെസ്‌പ്ലൈനെസ്ലുള്ള ചിപ്പെവ പര്കില്‍ നടക്കും

09:22 am 21/8/2016

– ജോയ് നെല്ലാമറ്റം

ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ്­ പിക്‌നിക് ഞായറാഴ്ച ടെസ്‌പ്ലൈനെസ്ലുള്ള ചിപ്പെവ പര്കില്‍ നടക്കും. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന പിക്‌നിക് വൈകുനേരം 7 മണിക്ക് അവസാനിക്കും.

പിക്‌നിക്കില്‍ ക്ലബ്­ അംഗങ്ങളും കുടുംബങ്ങളും, സോഷ്യല്‍ ക്ലബ്­ വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, ക്ലുബിന്റെ നന്മ ആഗ്രഹിക്കുന്ന ആളുകള്‍ എന്നിവര്‍ പിച്‌നിക്കില്‍ പങ്കെടുക്കും.

ജിബി കൊല്ലപള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് പിക്‌നിക്‌­ന് ചുക്കാന്‍ പിടിക്കുന്നത്­.
സോഷ്യല്‍ ക്ലബ്­ വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, ക്ലുബിന്റെ നന്മ ആഗ്രഹിക്കുന്ന ആളുകള്‍ എന്നിവരേ സോഷ്യല്‍ ക്ലബ്ബിന്റെ സ്‌നേഹ കൂട്ടയ്മയിലെക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്­ സാജു കണ്ണമ്പള്ളി അറിയിച്ചു.

സിബി കദളിമറ്റം, ജോയ് നെല്ലാമറ്റം, സണ്ണി ഇണ്ടികുഴി, പ്രദീപ് തോമസ്­ എന്നിവര്‍ പിക്‌നിക്‌­ന് നേത്രത്വം നല്‍കും.