ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പാരിഷ് ഡേ ആഘോഷിച്ചു

12:40 PM 15/11/2016

– ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
Newsimg1_91093105
ഡിട്രോയിറ്റ് : ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഒക്‌ടോബര്‍ 9-ാം തീയതി ഇടവകദിനം ആഘോഷിച്ചു. ദിവ്യകാരുണ്യാരാധനയും, കൊന്തപത്തിന്റെ അവസാന ദിവസ ആചരണവും നടത്തപ്പെട്ടു. ബഹു. റാഫേലച്ചന്‍, ബഹു. ഡോമിനിക്കച്ചന്‍, ബഹു. പത്രോസച്ചന്‍, ബഹു. ചക്കിയാന്‍ ജോയിയച്ചന്‍ എന്നിവര്‍ പാരിഷ് ഡേയില്‍ സംബന്ധിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി തൈമാലില്‍ സ്വാഗതം ആശംസിച്ചുകൊണ്ട് കലാസന്ധ്യക്ക് തുടക്കം കുറിച്ചു. സിമി തൈമാലില്‍, ഏയ്ഞ്ചല്‍ തൈമാലില്‍, അനു മൂലക്കാട്ട് എന്നിവര്‍ പരിശീലിപ്പിച്ചൊരുക്കിയ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ വളരെ മനോഹരമായിരുന്നു. ഇടവകയിലെ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ സജി മരങ്ങാട്ടില്‍, ഫിലിപ്‌സണ്‍ താന്നിച്ചുവട്ടില്‍, ഡേവിഡ് എരുമത്തറ, ജോയി വെട്ടിക്കാട്ട് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചു.

കണ്ണച്ചാന്‍ പറമ്പില്‍ കുടുംബം ദേവാലയത്തിനു സമര്‍പ്പിച്ച വെള്ളിക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മ്മം തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ചു നടത്തുകയുണ്ടായി. ദേവാലയത്തിന്റെ സെക്രട്ടറിയായ ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ മിഷിഗണിലേക്കുളള ക്‌നാനായ കുടിയേറ്റം മുതല്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപനവും നാള്‍ വരെയുള്ള തിരുസഭയോടു ചേര്‍ന്നുള്ള പ്രവര്‍ത്തന ചരിത്രവും അവതരിപ്പിച്ചു. സണ്‍ഡേ സ്കൂള്‍ ഡി.ആര്‍. ഇ ബിജു തേക്കിലക്കാട്ടില്‍ റിപ്പോര്‍ട്ട് വായിച്ചു. പ്രശസ്ത വിജയം കൈവരിച്ച സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ലീജിയന്‍ ഓഫ് മേരി സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് ട്രില്ലി കക്കാട്ടിലും, മിഷന്‍ ലീഗിനു വേണ്ടി പ്രസിഡന്റ് ബഞ്ചമിന്‍ തെക്കനാട്ടും റിപ്പോര്‍ട്ടുകള്‍ വായിച്ചു. ബഹു. ഫിലിപ്പച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളില്‍ നിന്ന് ചിലരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചവതരിപ്പിച്ച നാടകം സ്‌നാപക യോഹന്നാന്‍ ജനമനസ്സുകളില്‍ വളരെ സ്വാധീനം ചെലുത്തി. കൈക്കാരന്മാരായ രാജു തൈമാലിലും, ജോയി വെട്ടിക്കാട്ടും പാരിഷ് കൗണ്‍സിലിനൊപ്പം എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ എല്ലാവര്‍ക്കും നന്ദിപറയുകയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.