സൈമണ്‍ ജോര്‍ജ് (60) ഹൂസ്റ്റണില്‍ നിര്യാതനായി

12:41 PM 15/11/2016

– ജോയ് തുമ്പമണ്‍
Newsimg1_91765444
ഹൂസ്റ്റണ്‍: അടൂര്‍ ആനന്ദപ്പള്ളി കാഞ്ഞിരവിളയില്‍ കുടുംബാംഗവും, പാസ്റ്റര്‍ മത്തായി ജോര്‍ജ് – ശോശാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനുമായ സൈമണ്‍ ജോര്‍ജ് (60) നവംബര്‍ ആറാം തീയതി ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: അന്നമ്മ സൈമണ്‍. മക്കള്‍: സാജന്‍, സാം. മരുമക്കള്‍: ജിന്‍സി, വിനീത.

ദീര്‍ഘവര്‍ഷങ്ങള്‍ ബഹ്‌റിനില്‍ ജോലി ചെയ്ത സൈമണ്‍ 2002-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

സഹോദരന്മാര്‍: ഡോ. രാജന്‍, ഡോ. അച്ചന്‍കുഞ്ഞ്, ജയിംസ്, സജി. സഹോദരിമാര്‍: സിസിലി, നാന്‍സി.

മെമ്മോറിയല്‍ സര്‍വീസ് നവംബര്‍ 18-നു വെള്ളിയാഴ്ച 6 മണിക്കും, സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9.30-നും സൗത്ത് പാര്‍ക്ക് മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ (1310 നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്, പേര്‍ലാന്‍ഡ്, ടെക്‌സസ്). കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി 713 505 7417, പാസ്റ്റര്‍ ജോഷല്‍ ജോണ്‍ (847 558 9177).