ഡ്രീംസ് യൂത്ത് പ്രൊജക്റ്റ്­: വാര്‍ഷീക പൊതുയോഗം ഡാലസില്‍ 2ന്‍ ന്

0:59am 23/4/2016
– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_52556953
ഡാലസ് : കുട്ടികള്‍കളുടെയും യുവജനങ്ങളുടെയും സമഗ്ര വ്യക്തിവികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി 2003 മുതല്‍ കേരളത്തിലും, 2012 മുതല്‍ ലൂസിയാനയിലും, 201ര്‍ മുതല്‍ ഡാലസിലും ഫാ. ലിജോ പാത്തിക്കല്‍ സിഎം ഐ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന യുവജന നേത്രുത്വ പരിശീലന പ്രൊജക്റ്റായ ഡ്രീംസിന്റെ വാര്‍ഷിക , പൊതുയോഗം ഏപ്രില്‍ 2ന്‍ വെള്ളിയാഴ്ച ഡാലസില്‍ നടക്കും. ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ (ര്‍33, ക­30 എൃീിമേഴല ഞറ, ഏമൃഹമിറ, ഠത 750ര്‍3) വൈകുന്നേരം എഴുമണിക്കാണ് പൊതുയോഗം. ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററിന്റെയും മാതാപിതാക്കന്‍മാരുടെയും മറ്റു വോളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ് ഡ്രീംസിന്റെ ഡാലസ് ശാഖ പ്രവര്‍ത്തിക്കുന്നത്.

മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്ര വ്യക്തിവികസന ഡ്രീംസ് പ്രോജകറ്റില്‍, കുട്ടികള്‍ക്കായി പേഴ്‌സണല്‍, ലീഡര്‍ഷിപ്പ് , ഇന്റര്‍ പേഴ്‌സസണല്‍ സ്കില്‍സ് , ടാലെന്റ്‌­റ് ഡെവലപ്പ്‌മെന്റ് എന്നിവയും പരിശീലന പരിപാടിയിലുണ്ട്.

വോളണ്ടിയെഴ്‌സ് ആയി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരേയും, മാതാപിതാക്കന്മാരേയും ഡാലസ് ഡ്രീംസിന്റെ പോതുയോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വേനലവധിയോടുകൂടിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ ആരംഭിക്കുക. സൗജന്യ പ്രോഗ്രാമായ സമ്മര്‍ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കളും വോളണ്ടിയെഴ്‌സ് ആയി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ളവരേയും ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങളള്‍ക്ക്: ഷാജി തോമസ് 21ര്‍ ന്‍66 6627 , മാത്യു ഒഴുകയില്‍ 21ര്‍ 86ര്‍ 5106, ഹരിദാസ് തങ്കപ്പന്‍ 21ര്‍ ന്‍08 5686, ജോണ്‍സണ്‍ കുര്യാക്കോസ് ന്‍72 310 3ര്‍55, സിബി വാരിക്കാട്ട് ര്‍6ന്‍ 360 ന്‍200
ഇമെയില്‍ : letusdreamusa@gmail.com

www.letusdream.org/dreams