താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനെന്ന് ട്രമ്പ്

07:55 pm 16/10/2016

എഡിസണ്‍ (ന്യൂജഴ്‌സി): താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനെന്നും പ്രധാനമന്ത്രിമാരില്‍ ഒരാളാണ് നരേന്ദ്ര മോദിയെന്നും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വെളിപ്പെടുത്തി. ന്യൂജഴ്‌സിയില്‍ നടന്ന റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച പരിപാടിയില്‍ സംകാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെന്നു വിശേഷിപ്പിച്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താന്‍ പ്രസിഡന്റായാല്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഇന്ത്യയും യു.എസും ഉറ്റ സുഹൃത്തുക്കളായിരിക്കും. ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആശ്ചര്യകരമായ ഭാവി ഇരുരാജ്യങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദി. ഊര്‍ജസ്വലനായ വ്യക്തിയാണ് ഇന്ത്യയുടെ നേതാവ്. താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനാണ്. യു.എസ് പ്രസിഡന്റായാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയിലും ഇന്ത്യയിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണത്തി?െന്‍റ എല്ലാ മേഖലയിലും അദ്ദേഹത്തി?െന്‍റ രീതി പിന്തുടരാനാണ്? താന്‍ ആഗ്രഹിക്കുന്നത്. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനായ ? താന്‍ 19 മാസം മുന്‍പ് രാജ്യത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇനിയും ഒരുപാട് തവണ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

ഭീകരവാദത്തിനെതിരെ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു.