09:29am 26/7/2016
കാലിഫോര്‍ണിയ: യുവതിയുവാക്കള്‍ക്കുവേണ്ടി “തിയോളജി ഓഫ് ദി ബോഡി’യെ ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ ഓഗസ്റ്റ് 6ന് ശനിയാഴ്ച്ച കാലിഫോര്‍ണിയായിലെ സാക്രമന്റോയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നാമത്തിലുള്ള ക്‌നാനായ കാത്തലിക് മിഷനില്‍ വച്ചു നടത്തുന്നതാണ്. രാവിലെ പത്തു മണി മുതല്‍ വൈകിട്ടു നാലര വരെ സാക്രമന്റോയിലെ യെലക് ഗ്രോവിലുള്ള പീസ് പ്രസ്ബറ്റേറിയന്‍ ചര്‍ച്ചില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നതാണ്. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ പ്രസിഡന്റ് ബാബു ജോണ്‍ ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക : ബിന്ദു ലൂക്കോസ് (യൂത്ത് കോര്‍ഡിനേറ്റര്‍, ഫോണ്‍: 916 838 7032), ഫാ.മാത്യു മേലടത്ത് (മിഷന്‍ ഡയറക്ടര്‍, ഫോണ്‍: 248 820 1190) സിറില്‍ പുത്തന്‍പുരയില്‍ (മിഷന്‍ സെക്രട്ടറി, ഫോണ്‍: 718 316 5603).