തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ മീറ്റിനു ഇന്നു തുടക്കം

09:53am 13/7/2016
download

download (4)

ഈസ്റ്റംബുള്‍: ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ഇന്ന് തുടക്കമാകും. ഇന്നു മുതല്‍ 18 വരെയാണ് സ്‌കൂള്‍ മീറ്റ് നടക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി മലയാളി താരം കൊല്ലം ജിഎച്ച്എസ്എസിലെ അബിഗയില്‍ ആരോഗ്യനാഥന്‍ മത്സരത്തിനിറങ്ങുന്നുണ്ട്.തുര്‍ക്കി സമയം വൈകുന്നേരം 5.05നാണ് ഈ ഇനത്തില്‍ മത്സരം നടക്കുന്നത്. വൈകുന്നേരം 4.30ന് പെണ്‍കുട്ടികളുടെ 100 മീറ്ററിന്റെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ലോക സ്‌കൂള്‍ മീറ്റിന് തുടക്കമാകുന്നത്. ഇന്ന് 100 മീറ്ററിന്റെയും 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെയും ഫൈനലുകളാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും 13 താരങ്ങളാണ് ലോക സ്‌കൂള്‍ മീറ്റിനായി യോഗ്യത നേടിയിട്ടുള്ളത്.

മീറ്റിന്റെ രണ്ടാം ദിനമായ നാളെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ എച്ച്എസിലെ അപര്‍ണ റോയ്, ലോംഗ് ജംപില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫ്, ആണ്‍കുട്ടികളുടെ 800 മീറ്റില്‍ എറണാകുളം മാര്‍ ബേസിലിലെ അഭിഷേക് മാത്യു, 3000 മീറ്ററില്‍ പാലക്കാട് പറളി എച്ച്എസിലെ പി.എന്‍ അജിത്ത്, പെണ്‍കുട്ടികളില്‍ മാര്‍ ബേസിലിലെ അനുമോള്‍ തമ്പി എന്നിവര്‍ മത്സരത്തിനിറങ്ങും.