തെരുവു നായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്

12:55 pm 24/08/2016
images
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനവുമാണെന്ന് ചെയര്‍മാന്‍ ഡോ. ആർ.എം ഖര്‍ബ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാറിന് നോട്ടീസ് അയക്കുമെന്നും ചെയർമാൻ അറിയിച്ചു.

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുന്ന നടപടി വേഗത്തിലാക്കാൻ മന്ത്രി കെ.ടി ജലീല്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച പുല്ലുവിള കടല്‍ത്തീരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്‍െറ ഭാര്യ ശിലുവമ്മ മരിച്ചതിനെ തുടർന്നാണ് ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നായ്ക്കളുടെ ആക്രമണത്തിൽ ശിലുവമ്മയുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റിരുന്നു.