തെറ്റ്​ തിരുത്താൻ ജഡ്​ജിമാർ തയ്യാറാകണം –കട്​ജു

01:34 24/10/2016
download (1)
ന്യൂഡൽഹി: സൗമ്യ കേസിൽ ജഡ്​ജിമാർ തെറ്റ്​ തിരുത്താൻ തയാറാകണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതി മുൻ ജഡ്​ജ്​ മർക്കണ്ഡേയ കട്​ജുവി​െൻറ ഫേസ്​ബുക്​ പോസ്​റ്റ്​. തെറ്റ്​ പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്​ജിമാരെന്ന ലോക പ്രശസ്​ത ബ്രിട്ടീഷ്​ ജഡ്​ജ്​ ലോഡ്​ ഡെന്നിങ്ങി​െൻറ വാക്കുകൾ ഉദ്ധരിച്ചാണ്​ കട്​ജുവി​െൻറ പോസ്​റ്റ്​.

സുപ്രീം കോടതി ജഡ്​ജിയായിരുന്നപ്പോൾ തനിക്കും തെറ്റ്​പറ്റിയിട്ടുണ്ട്​. സൗമ്യ കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ തെറ്റ്​ തിരുത്തപ്പെടേണ്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അത്​ തിരുത്താൻ ജഡ്​ജിമാർ തയ്യാറാകണം. തനിക്ക്​ നോട്ടിസ്​ നൽകാനുള്ള സു​പ്രീംകോടതി ഉത്തരവ്​ വന്നപ്പോൾ ആദ്യം ഹാജരാകേണ്ടെന്നാണ്​ തീരുമാനിച്ചത്​.

എന്നാൽ വിധിയിലെ തെറ്റ്​ ചൂണ്ടിക്കാണിക്കാൻ അഭ്യർഥിച്ചതുകൊണ്ടാണ്​ നവംബർ 11 സൗമ്യ കേസിലെ പുനപരിശോധന ഹരജി വീണ്ടും പരിഗണിക്കു​േമ്പാൾ ത​െൻറ വാദം നിരത്താനുവേണ്ടി ഹാജരാകാൻ തീരുമാനിച്ചതെന്നും കട്​ജു പറയുന്നു.

കേസിൽ സംസ്​ഥാന സർക്കാർ മുന്നോട്ട്​വെച്ച വാദങ്ങൾ കഴിഞ്ഞ തവണ പൂർണമായും കോടതി തള്ളുകയും പ്രതി ​ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറക്കുകയും ചെയ്​തിരുന്നു.