തൈക്കുടം ബാന്‍ഡ് ഷോ വാഷിംഗ്ടണില്‍

07:35 pm 8/10/2016

Newsimg1_3980004

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഏറ്റവും പ്രബലമായ ബാന്‍ഡുകളില്‍ ഒന്നായ തൈക്കുടം ബ്രിഡ്ജ് അമേരിക്കയില്‍ നടത്തിയ എല്ലാ ഷോകളും വന്‍ വിജയമായിരുന്നു. ഇതുവരെ അമേരിക്കയില്‍ നടത്തിയിട്ടുള്ള സംഗീത പരിപാടികളില്‍ ഏറ്റവും നല്ല നിലവാരം പുലര്‍ത്തിയ ഒന്നായിരുന്നുവെന്ന് എല്ലാവരും ഒരേപോലെ സമ്മതിക്കുന്നു.

ഒരുപാട് ഉഹാപോഹങ്ങള്‍ക്കൊടുവിലാണ് ടീം യു.എസ്.എയില്‍ എത്തിയത്. തികച്ചും വ്യത്യസ്തമായ ആലാപന ശൈലിയില്‍ മലയാളം-തമിഴ്-ഹിന്ദി- ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നൂതനമായ സൗണ്ട് സിസ്റ്റമാണ് എല്ലാ ഷോയിലും ഉപയോഗിക്കുന്നത്. വാഷിംഗ്ടണിലുള്ള ഇവന്റ് ഗ്ലോബല്‍ എന്ന കമ്പനിയാണ് ബാബുവിന്റെ നേതൃത്വത്തില്‍ സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നത്.

യു.എസ്.എയില്‍ നടത്തിയ ആറു ഷോകളിലും ഗംഭീര പ്രകടനമാണ് ജനം കണ്ടത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ഒരു പരിപാടിയാണ് ഇത്.

ഒക്‌ടോബര്‍ 7-ന് താമ്പാ, ഒക്‌ടോബര്‍ 9-ന് ഡാളസ്, ഹൂസ്റ്റണ്‍ എന്നിവടങ്ങളിലും അതിനുശേഷം വീണ്ടും ന്യൂയോര്‍ക്ക് ഏരിയയില്‍ എത്തുന്നു. 14-ന് ന്യൂയോര്‍ക്ക്, 15-ന് വാഷിംഗ്ടണ്‍, 16-ന് ന്യൂജേഴ്‌സി എന്നിവടങ്ങളിലെ പരിപാടികളോടുകൂടി തൈക്കുടം ബ്രിഡ്ജിന്റെ അമേരിക്കയിലെ ഷോ അവസാനിക്കും.

ഫ്രീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് അമേരിക്കയില്‍ ഷോ എത്തുന്നത്.