പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി അംഗീരിക്കാനാവില്ലെന്ന് യു. എസ് –

07:36 pm 8/10/2016

പി. പി. ചെറിയാന്‍
Newsimg1_19988029
വാഷിംഗ്ടണ്‍: പാക്കിസ്ഥാനെ ഭീകര സംസ്ഥാനമായി (TERROR STATE) പ്രഖ്യപിക്കുന്നവര്‍ ഉന്നയിക്കുന്ന വാദഗതികളെ യാതൊരു കാരണവശാലും പിന്താങ്ങാനാവില്ലെന്ന് യു. എസ് ഗവണ്‍മെന്റ് വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാനുമായി സഹകരിച്ച് ഭീകരര്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കുന്നതിനും, പാക്കിസ്ഥാനെ ഭീകരരുടെ സുരക്ഷിത താവളമാക്കി മാറ്റുവാന്‍ അനുവദിക്കുന്നതല്ലെന്നും യു. എസ് ഗവണ്‍മെന്റ് ഇന്ന് (ഒക്ടോബര്‍ 7 ന്) പറഞ്ഞു.യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌­മെന്റ് വക്താവ് ജോണ്‍ കിര്‍ബിയാണ് യു എസ് ഗവണ്‍മെന്റിന് വേണ്ടി വിവരങ്ങള്‍ വെളിപ്പെയുത്തിയത്.

പാക്കിസ്ഥാന്റെ കൈവശമുള്ള ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഭീകരരുടെ കൈകളില്‍ എത്താതെ സുക്ഷിക്കുന്നതിന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കണമെന്നും വക്താവ് ചൂണ്ടിക്കാട്ടി.പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ ഒപ്പിട്ടു തയ്യാറാക്കിയ അപേക്ഷ കോണ്‍ഗ്രസ് പരിഗണിക്കുമോ എന്ന ചോദ്യത്തിന് അതേ കുറിച്ച് അറിവില്ല എന്നാണ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്. ഇതിന് സമാനമായ ഒപ്പ് ശേഖരണം പ്രവാസി പാക്കിസ്ഥാനികളും നടത്തിയിരുന്നു.ഇന്ത്യയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുവാന്‍ ആവശ്യമായതെന്തും ചെയ്യുമെന്ന് യു എസ് ഗവണ്‍മെന്റ് വ്യക്തമാക്കി.പാക്കിസ്ഥാന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതീവ ജാഗ്രതയോടെയാണ്­ സ്‌റ്റേറ്റ് സെക്രട്ടറി വക്താവ് ജോണ്‍ കിര്‍ബി അഭിപ്രായ പ്രകടനം നടത്തിയത്.