നവതേജ് സര്‍ണ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍

06:30 PM 29/8/2016

പി. പി. ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ സിങ്ങ് വിരമിക്കുന്ന ഒഴിവില്‍ നവതേജ് സര്‍ണയെ ഇന്ത്യന്‍ അംബാസഡറായി നിമിക്കും. ഇപ്പോള്‍ ഇന്ത്യന്‍ അംബാസിഡറായി യുകെയില്‍ ചുമതല വഹിക്കുന്ന നവതേജ് സിംഗിന്റെ സ്ഥാനത്തേക്ക് ശ്രീലങ്കന്‍ അംബാസഡര്‍ യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ നിയമിതനാകും.

1980 ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ബാച്ചില്‍ അംഗമായിരുന്ന നവതേജ് വിദേശ കാര്യവകുപ്പില്‍ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു യുകെയില്‍ നിയമനം ലഭിച്ചത്. വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമിതനാകുന്ന നവതേജ് സരണയ്ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിനുളള ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടി വരിക.

നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ നവതേജ് ഇസ്രയേല്‍ അംബാസഡറായും ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ വക്താവായി ദീര്‍ഘവര്‍ഷം സേവനം അനുഷ്ഠിച്ച (2002–2008) വ്യക്തി എന്ന പരിചയ സമ്പത്ത് നവതേജിന് അവകാശപ്പെട്ടതാണ്.

35 വര്‍ഷത്തെ സേവന പാരമ്പര്യമുളള അമ്പത്തി ഒമ്പത് വയസുകാരനായ നവതേജ് സൗത്ത് ഏഷ്യാ മിഡില്‍ ഈസ്റ്റ്, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡിപ്ലോമെറ്റ് മിഷന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഉടനെ നിയമനം ഉണ്ടാകുമെന്ന് ഡല്‍ഹിയില്‍ നിന്നുളള അറിയിപ്പില്‍ പറയുന്ന.