നിത അംബാനി ഐ.ഒ.സി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത

09:44am 05/08/2016
download (4)
റിയോ: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കി. റിയോ ഡെ ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ.ഒ.സിയുടെ 129ാം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍.