നോട്ട്​ അസാധുവാക്കൽ: കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി

01:13 pm 23/11/2016
download (3)
ന്യൂഡല്‍ഹി: നോട്ട്​ അസാധുവാക്കിയതുമായി ബന്ധപ്പെട്ട്​ സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെതിരെ രാജ്യത്തെ വിവിധ കോടതികളിലുള്ള ഹരജികൾ സ്​റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം സുപ്രീംകോടതി തള്ളി. നോട്ട്​ അസാധുവാക്കിയത്​ ചോദ്യംചെയ്​ത്​ അതത്​ ഹൈകോടതികളിൽ നൽകിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകൾക്ക്​ മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം കേസുകൾ സുപ്രീംകോടതിയിലേക്കോ ഏതെങ്കിലുമൊരു ​​ൈഹകോടതിയിലേക്കോ മാറ്റണമെന്ന കേന്ദ്രസർക്കാറി​െൻറ ആവശ്യം ഡിസംബർ രണ്ടിന്​ സുപ്രീംകോടതി പരിഗണിക്കും. നോട്ട്​ പിൻവലിച്ചതിനെതിരെ ഹരജി നൽകിയവർക്ക്​ ഇതുസംബന്ധിച്ച നോട്ടീസ്​ അയക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രസർക്കാറിനെതിരെ സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.