നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാസംഘം സമ്മേളനം ഒക്ടോബര്‍ 6ന് ആരംഭിക്കും –

07:58 pm 3/10/2016

ബെന്നി പരിമണം
Newsimg1_25345979
കാനഡ: മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നോര്‍ത്ത് അമേരിക്ക­യൂറോപ്പ് ഭദ്രാസനത്തിന്റെ 17­ാമത് സമ്മേളം ഒക്ടോബര്‍ 6 മുതല്‍ 9വരെ കാനഡായില്‍ നടക്കും. ടൊറോന്റോ സെന്റ്. മാത്യൂസ് മാര്‍ത്തോമ്മാ ദേവാലയം അതിഥ്യമാരുളുന്ന സമ്മേളനം ഒന്റാരിയോ സെന്റ് കാതറീന്‍സുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ചാണ് നടക്കുക. Hands to Work Woman Heart to God’ എന്ന സമ്മേളന ചിന്താവിഷയം പഠനമാക്കുന്ന സേവികാസംഘം കോണ്‍ഫ്രന്‍സിസ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക് മാര്‍ ഫീലക്‌­സിനോക്‌­സ് എപ്പിസ്‌­ക്കോപ്പാ, റവ.ഡോ.എബ്രഹാം കുരുവിള, റവ.ഡോ.കരീന്‍ ഹാമില്‍ട്ടന്‍, ഡോ.ലീലാമ്മ ജോണ്‍സന്‍, ഡോ.ഐവി ജോര്‍ജ്ജ്, ഡോ.സാറാമ്മ അലക്‌­സാണ്ടര്‍, ഡോ.ബീന ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.മാത്യു ബേബി അച്ചന്റെ നേതൃത്വത്തില്‍ കോണ്‍ഫ്രന്‍സ് കമ്മറ്റി സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഒക്ടോബര്‍ 6 വ്യാഴാഴ്ച വൈകീട്ട് അഭി.ഫീലക്‌­സിനോക്‌­സ് തിരുമേനി ഉത്ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തിന് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി സേവികാ സംഘാംഗങ്ങള്‍ പങ്കെടുക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ വര്‍ഷത്തെ സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നു. നയന മനോഹരമായ കാനഡയുടെ വര്‍ണ്ണക്കാഴ്ചകള്‍ ആവോളം ആസ്വദിക്കുവാനുള്ള ക്രമീകരണങ്ങള്‍ കോണ്‍ഫ്രന്‍സനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. സമ്മേളനത്തിനോടനുബന്ധിച്ച് ആശയ സംപുഷ്ടമായ സുവനീര്‍ പുറത്തിക്കുന്നതോടൊപ്പം ആത്മീയ ചൈതന്യം അനുഭവേദ്യമാകുന്ന ആരാധന, വിനോദ പരിപാടികള്‍, ഗാന പരിശീലനം തുടങ്ങയ ക്രമീകരിച്ചിരിക്കുന്നു. ഒക്ടോബര്‍ 9 ഞായറാഴ്ച അഭി. ഫീലക്‌­സിനോക്‌­സ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കൂടുന്ന സമാപന സമ്മേളനത്തോടെ കോണ്‍ഫ്രന്‍സിനു തിരശീല വീഴും. കൂടുതല്‍ വിവരങ്ങള്‍ക്ക്: wwwdssc2016.com എന്ന വെബ്‌­സൈറ്റ് സന്ദര്‍ശിക്കുക. കോണ്‍ഫ്രന്‍സ് കണ്‍വീനറായി ചിത്ര ജേക്കബ്, ഡോ.ബിന്ദു ജേക്കബ്(സെക്രട്ടറി), ശോഭ ജോര്‍ജ്(രജിസ്‌­ട്രേഷന്‍) എന്നിവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭദ്രാസന കമ്മറ്റിക്കു വേണ്ടി സക്കറിയ കോശി അറിയിച്ചതാണിത്.