– രാജു ചിറമണ്ണില്‍,
06:30pm 23/7.2016
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (207STO/H Shop) ജീവനക്കാരുടെ വാര്‍ഷിക കുടുംബ പിക്നിക്ക് ജൂലൈ 16-ന് ശനിയാഴ്ച്ച ക്യൂന്‍സിലെ ലിറ്റില്‍ നെക്ക് ബേയിലുള്ള അലേപോണ്ഡ് പാര്‍ക്കില്‍ വച്ചു നടത്തി.
ട്രാന്‍സിറ്റ് അതോറിട്ടിയിലെ വിവിധ ഡിപ്പാര്ട്ടുമെന്റില് നിന്നും ജീവനക്കാര്‍ ഈ വാര്‍ഷിക പിക്നിക്കില്‍ പങ്കെടുത്തതോടൊപ്പം, പ്രായമുള്ളവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2016-ലെ (207/H Shop) വാര്‍ഷിക പിക്നിക്കിന് സെല്‍വിന്‍ ഹെന്റി, ബിജു പീറ്റര്‍, ജോഷ്വാ ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം കൊടുത്തപ്പോള്‍, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ബിപിന്‍ നൈനാന്, സി.എസ് ചാക്കോ എന്നിവര്‍ നേതൃത്വം നല്കി.
കായിക മത്സരങ്ങളില്‍ വിജയിയായവര്‍ക്ക് ജോസ് മുളയ്ക്കല്‍ സമ്മാനദാനം നടത്തി. രാവിലെ പത്തുമണിക്ക് ആരംഭിച്ച പിക്നിക്ക് വൈകിട്ട് നാലുമണിയോടെ പര്യവസാനിച്ചു.