ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് കുടുംബ നിശ വര്‍ണ്ണാഭമായി

11:07 pm 19/11/2016

– ഈപ്പന്‍ ചാക്കോ

Newsimg1_77287755
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ വാര്‍ഷിസ സുടുംബ നിശ നവംബര്‍ 11, 2016 വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ഹില്‍ സൈഡിലുള്ള രാജധാനി റസ്‌റ്റോറന്റില്‍ വച്ച് അഘോഷപൂര്‍വ്വം കൊണ്ടാടി. ക്വീന്‍സ് കൗണ്‍സില്‍മാന്‍ ബാരി ഗ്രോഡെന്‍ഷിജ് (Barry Grodenchik) അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അദ്ദേഹത്തിനു ഒരു ക്ലാസ് ഫലകം നല്‍കികൊണ്ട് ക്ലബ്ബിന്റെ സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കുകയും പരിപാടികളിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇരുപത്തിയൊമ്പത് വര്‍ഷങ്ങളുടെ നിറവില്‍ എത്തി നില്‍ക്കുന്ന ക്ലബ്ബ് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി കുടുംബനിശ നടത്തി വരുന്നു. വ്യത്യസ്തമായ കായിക മത്സര കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ലബ്ബ് അംഗങ്ങള്‍ക്ക് പരസ്പരം കണ്ടുമുട്ടാനും സൗഹൃദങ്ങള്‍ പങ്കിടാനുമായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഈ നിശയില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത് വിജയപ്രദമാക്കുന്നത് ക്ലബ്ബിന്റെ മറ്റൊരു നേട്ടമാണു. കായികോല്ലാസങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ക്ലബ്ബ് സംഘടിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ ക്ലബ്ബിലെ അംഗങ്ങള്‍ക്ക് മനസികോല്ലാസ്സത്തിനും അവസരം നല്‍കുന്നു.

പ്രസിഡണ്ട് ഈപ്പന്‍ ചാക്കോ ക്ലബ്ബിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വായിച്ചു.ക്ലബ്ബിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും അദ്ദേഹം വിവരിക്കയുണ്ടായി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന വ്യവസായ പ്രമുഖരേയും, തൊഴില്‍പരമായി ഉന്നത നിലയിലുള്ളവരേയും പരിപാടിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്യുകയും അവരുടെ സഹായങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു.

ക്ലബ്ബിന്റെ രൂപീജരണം, വളര്‍ച, പുരോഗതി എന്നിവക്കെല്ലാം ഒപ്പം നിന്ന ബഹുമാന്യ അംഗം രാജന്‍ ജെ വര്‍ഗീസിനെ ലൈഫ് ടൈം എച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. അതേപോലെ ഏറ്റവും ശ്രേഷ്ഠരായ കളിക്കാരായ (Most Valuable Players) മാത്യു ചെറുവേലി, ജോണ്‍ കോരത്, ഷെറിന്‍ എബ്രാഹാം എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍ജി ആദരിച്ചു.

പരിപാടികള്‍ക്ക് കലാചാരുത പകരാനും സദസ്സിനു വിനോദം നല്‍കാനുമായി മെറിന്‍ ജോര്‍ജിന്റെ നേത്രുത്വത്തില്‍ അങ്ങേറിയ ന്രുത്തങ്ങള്‍ മികവുറ്റതായിരുന്നു. നര്‍ത്തകിമാരായി എത്തിയ ബാലികമാരുടെ പ്രകടനം സദസ്സ് നിറഞ്ഞ കയ്യടിയോടെ അഭിനന്ദിച്ചു, ആസ്വദിച്ചു.

സാജ് മാത്തായി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഷെറിന്‍ എബ്രാഹം എം.സി.യായി പരിപാടികള്‍ നിയന്ത്രിക്കുകയും പരിപാടികളെ കാണികള്‍ക്ക് ആനന്ദം പകരുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇനിയും അടുത്ത വര്‍ഷം തമ്മില്‍ ഒരുമിച്ചു കൂടാനായി എല്ലാവരും സന്തോഷപൂര്‍വം പിരിഞ്ഞുപോയി.