ന്യൂയോർക്കിൽ ഭൂഗർഭ ട്രെയിൻ പാളം തെറ്റി 34 പേർക്ക് പരിക്കേറ്റു.

07:36 am 28/6/2017

വാഷിംഗ്ടൺ: ന്യൂയോർക്കിൽ ഭൂഗർഭ ട്രെയിൻ പാളം തെറ്റി 34 പേർക്ക് പരിക്കേറ്റു. ന്യൂയോർക്ക്ഫയർ ഡിപ്പാർട്ട്മെന്‍റാണ് ഈ വിവരം വ്യക്തമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരുടെയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.

അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മെട്രോപോളിറ്റൻ ട്രാൻസ്പോർട്ടേഷൻ അഥോറിറ്റി അറിയിച്ചു.