07:33 am 28/6/2017
നെയ്റോബി: കെനിയയിൽ ബോംബ് സ്ഫോടനത്തിൽ നാലു കുട്ടികളുൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. റോഡ് അരുകിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈദ് ആഘോഷങ്ങളിൽ പങ്കെടുത്ത് സ്കൂളിൽനിന്നും മടങ്ങുകയായിരുന്ന കുട്ടികളാണ് സ്ഫോടനത്തിൽ മരിച്ചത്.
സൊമാലിയയുടെ അതിർത്തിയായ മരാറാണിക്കും കിയുങ്കക്കും ഇടയിലായിരുന്നു സംഭവം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.