പഠനം ഉപേക്ഷിച്ച്‌ യുദ്ധത്തിന്‌ പോയ സുന്ദരി

11:10am 3/6/2016
1464926480_is-girl-fighter

പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ ഭീകരസംഘടനയായ ഐ.എസിനെതിരെ പെരുതാന്‍ പോയ സുന്ദരി. ജോവാന്നാ പലാനി എന്നാണ്‌ ഈ ഇരുപത്തി മൂന്നുകാരിയുടെ പേര്‌.
കോളേജില്‍ പോയി സന്തോഷത്തോടെ പഠിച്ച്‌ കഴിയുകയായിരുന്നു ജോവാന്നയെ വാര്‍ത്തകളാണ്‌ ചിന്തിപ്പിച്ചു തുടങ്ങിയത്‌. ഐ.എസ്‌ നടത്തുന്ന ക്രൂര കൊലപാതകങ്ങളും ചെറിയ കുട്ടികളെപ്പോലും പീഡിപ്പിച്ചു കൊല്ലുന്ന വാര്‍ത്തകളുമെല്ലാം ജോവാന്നയെ പോരാളിയാകാന്‍ പ്രേരിപ്പിച്ചു.
ഒടുവില്‍ കോളേജ്‌ പഠനത്തിനു പാതിവഴിയില്‍ ബൈ പറഞ്ഞ്‌ ജോവാന്ന ഐ.എസിനെതിരെ പോരാടാനിറങ്ങിയത്‌ 2014 നവംബറിലാണ്‌. പീപ്പിള്‍സ്‌ പ്ര?ട്ടക്ഷന്‍ യൂണിറ്റ്‌സ് എന്ന ആര്‍മ്‌ഡ് ഫോഴ്‌സിനു കീഴിലാണ്‌ ജോവാന്ന ആദ്യംപോരാട്ടം തുടങ്ങിയത്‌. ഇപ്പോള്‍ കുര്‍ദ്ദിഷ്‌ റീജിയനല്‍ ഗവണ്‍മെന്റിനു കീഴില്‍ പോരാടുന്നു. യുവാക്കളായ കുര്‍ദ്ദിഷ്‌ പോരാളികള്‍ക്കു പരിശീലനം നല്‍കുകയെന്നതാണ്‌ ജോവാന്നയുടെ പ്രധാന ജോലി.
ഇറാഖിലെ റമാദിയില്‍ യുഎന്‍ റെഫ്യൂജി ക്യാമ്പില്ലായിരുന്നു ജോവാന്നയുടെ ജനനം. പിന്നീടാണ്‌ കുടുംബത്തോടെ കോപ്പന്‍ഹേഗനിലേക്കു മാറുന്നത്‌. ഇപ്പോള്‍ ഡെന്മാര്‍ക്കിലേ വീട്ടിലേക്കു പഠനത്തിനായി പോരാട്ടത്തിന്‌ ഇടവേള കൊടുത്തു തിരിച്ചു വന്നിരിക്കുകയാണ്‌ ജോവാന്ന.മനുഷ്യാവകാശത്തിനു വേണ്ടിയാണു തന്റെ പോരാട്ടമെന്നും അതിനു വേണ്ടി മരണം വരിക്കേണ്ടി വന്നാലും സന്തോഷമേയുള്ളുവെന്നും പറയുന്നു ജോവാന്ന.