പന്ത്രണ്ടു വയസ്സുകാരി മായയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജക്ക് 15 വര്‍ഷം തടവ്

08:30 am 11/9/2016
– പി.പി ചെറിയാന്‍
Newsimg2_39289988
ക്യീന്‍സ്: ഭര്‍ത്താവിന്റെ ആദ്യ ഭാര്യയില്‍ നിന്നുള്ള പന്ത്രമ്ടു വയസ്സുകാരി മകളെ അതി ക്രൂരമായ മര്‍ദ്ധനമുറകള്‍ക്ക് വിധേയയാക്കിയ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ശീതള്‍ റാണോട്ടിനെ 15 വര്‍ഷത്തേക്ക് ജയിലിലടക്കുവാന്‍ ക്യൂന്‍സ് കോടതി വിധിച്ചു. ജൂലായ് 29 ന് ക്യൂന്‍സ് സുപ്രീം കോടതി ജഡ്ജി റിച്ചാര്‍ഡ്. എല്‍. ബുച്ചര്‍ ശീതള്‍ കുറ്റക്കാരിയാണെന്ന വിധിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ 8 നാണ് ശിക്ഷ വിധിച്ചത്.

‘ഈവിള്‍ സ്‌റ്റെപ് മദര്‍’ എന്നാണ് ക്യൂന്‍സ് സിഡ്രികാറ്റ് അറ്റോര്‍ണി റിച്ചാര്‍ഡ് ബ്രൗണ്‍ ശീതളിനെ വിശേഷിപ്പിച്ചത്.

രാജേഷ് റാണോട്ടിന്റെ ആദ്യ ഭാര്യയിലുള്ള മായയെ രണ്ടു വര്‍ഷമാണ് (10 മുതല്‍ 12 വയസ്സു വരെ) രണ്ടാമതു വിവാഹം ചെയ്ത ശീതള്‍ അതി ക്രൂരമായി പീഡിപ്പിച്ചതു.

പന്ത്രണ്ടു വയസ്സുള്ള കുട്ടിയുടെ തൂക്കം 58 പൗണ്ടായിരുന്നു. ശരിയായ ഭക്ഷണമോ, വസ്ത്രമോ കുട്ടിക്ക് നല്ടകിയിരുന്നില്ല. തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുക. കൈകൊണ്ടും,മറ്റു പല ഉപകരണങ്ങള്‍ കൊണ്ടും കുട്ടിയെ മര്‍ദ്ദിക്കുക എന്നതു ശീതളിന് ഒരു വിനോദമായിരുന്നു. ഒരിക്കല്‍ കൈപ്പത്തി തല്ലിയൊടിച്ചു രക്തത്തില്‍ കുളിച്ച് കിടന്നിരുന്ന മായയെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടാക്‌­സി െ്രെഡവറായ രാജേഷും കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവാണ്. രാജേഷിനെ നീ കേസ്സു കോടതിയില്‍ പൂര്‍ത്തിയായിട്ടില്ല. മായയെ കൂടാതെ 4 കുട്ടികളുള്ള ഇവര്‍ ക്യൂന്‍സി്#ഓസോണ്‍ പാര്‍ക്കിനു സമീപമാണ് താമസിക്കുന്നത്. കുട്ടികള്‍ ഇപ്പോള്‍ എം. സി. എസ് കസ്റ്റഡിയിലാണ്.