പാക് ബാലികയുടെ ചികിത്സക്ക് യു.എസ് വിസ അനുവദിച്ചു

10:44 am 27/10/2016
download
ഇസ്ലാമാബാദ്: മോര്‍ക്വിയോ സിന്‍ഡ്രോം എന്ന ഗുരുതര ജനിതക രോഗം ബാധിച്ച പാക്ബാലിക മറിയയുടെ ചികിത്സക്ക് ഒടുവില്‍ പാകിസ്താനിലെ യു.എസ് എംബസി വിസ അനുവദിച്ചു. ചൊവ്വാഴ്ചയാണ് മറിയക്കും പിതാവ് ഷാഹിദുല്ലക്കും മാതാവിനും ചികിത്സക്കായി യു.എസിലേക്ക് പോവാന്‍ എംബസി വിസ നല്‍കിയത്. ഇക്കാര്യത്തില്‍ സുഹൃത്തുക്കള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഷാഹിദുല്ല നന്ദി പറഞ്ഞു.

റാവല്‍പിണ്ടിയില്‍ കമ്പിളിക്കച്ചവടം നടത്തുകയാണ് ഷാഹിദുല്ല. രണ്ടുതവണ അപേക്ഷിച്ചിട്ടും കുടുംബം യു.എസില്‍ സ്ഥിരതാമസമാക്കുമെന്ന് പേടിച്ച് അധികൃതര്‍ വിസ നല്‍കിയിരുന്നില്ല. പിന്നീട് സാമൂഹിക മാധ്യമങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം തേടുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയാല്‍ മറിയയുടെ അസുഖം ഭേദമാക്കാന്‍ കഴിയുമെന്നാണ് കുടുംബത്തിന്‍െറ പ്രതീക്ഷ.