സാന്റീന സഖ്യം വീണ്ടും വരുന്നു

10:46 am 27/10/2016
download (1)
ദില്ലി: സാനിയ മിർസയും മാർട്ടീന ഹിംഗിസും വീണ്ടും ഒന്നിക്കുന്നു. ഡബ്ല്യുടിഎ ഫൈനൽസ് കിരീടം നിലനിർത്താണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് ലോക ഒന്നാം നമ്പർ ജോഡിയായ ഇരുവരും വേർപിരിഞ്ഞത്.
ഡബ്ല്യുടിഎ ഫൈനൽസിൽ സാനിയ-ഹിംഗിസ് സഖ്യം രണ്ടാം സീഡാണ്. ഫ്രാൻസിന്റെ കരോലിന ഗാർസ്യ-ക്രിസ്റ്റീന മ്ലാഡെനോവിച് സഖ്യമാണ് ഒന്നാം സീഡ്. ആദ്യ റൗണ്ടിൽ ആറാം സീഡ് യുംഗ്ജാൻ ചാൻ-ഹാവോചിംഗ് ചാൻ ടീമിനെയാണ് സാനിയ-ഹിംഗിസ് സഖ്യം നേരിടുക.
തുടര്‍ച്ചയായി 41 മത്സരങ്ങള്‍ ജയിച്ച് റെക്കോര്‍ഡിട്ട സാനിയ ഹിംഗിസ് സഖ്യം മൂന്ന് ഗ്രാൻസ്ലാം കിരീടവും 11 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയിരുന്നു. വേര്‍പിരിഞ്ഞശേഷം സാനിയ ചെക് താരം ബാര്‍ബോറ സ്ട്രൈക്കോവയുമായും ഹിംഗിംസ് അമേരിക്കയുടെ കൊക്കോ വന്‍ഡേവേഗുമായുമാണ് കളിച്ചിരുന്നത്.