പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം ­ റമദാന്‍

11:50am 6/6/2016

– (ഡയസ് ഇടിക്കുള ­ ജനറല്‍ സെക്രട്ടറി, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍)
Newsimg1_72179576
സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് സകലതും സൃഷ് ടാവില്‍ സമര്‍പ്പിച്ച്­ ഭക്തിസാന്ദ്രമായ ജീവിതം നയിക്കുന്ന പുണ്യ മാസത്തിലെ വ്രതാനുഷ് ഠാനമാണ് റമദാന്‍. പ്രശ്‌ന സങ്കീര്‍ണ്ണമായ ലോകജീവിതത്തില്‍ പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പൊന്‍പുലരികള്‍ സമ്മാനിക്കുന്ന ഈ പുണ്യ ദിനങ്ങള്‍ മനുഷ്യ രാശിയെ സര്‍വ്വേശ്വരന്റെ സന്നിധിയിലേക്ക് സമാധാനത്തോടെ നയിക്കുവാന്‍ നമ്മെ പ്രാപ്തമാക്കുന്നു.

കൃത്യമായ വ്രതാനുഷ് ഠാനങ്ങള്‍ ഭക്തിപൂര്‍വ്വം അനുഷ് ഠിക്കുന്ന വിശ്വാസിയുടെ ഈശ്വര പ്രസാദത്തിന്റെ പ്രതീകമായ പുഞ്ചിരിയും സ്‌നേഹവും ദര്‍ശിക്കാം….! അന്നപാനീയങ്ങളേക്കാള്‍ കരുത്തുള്ള ആത്മീയ ഊര്‍ജ്ജമാണ് നോമ്പ് നോക്കുന്ന വിശ്വാസി പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിക്കുന്നത്. ക്ഷമ, സ്‌നേഹം, കരുതല്‍ തുടങ്ങിയ എത്രയോ സല്‍ഗുണങ്ങളാണ് റമദാന്‍ മാസത്തില്‍ നാം ആര്‍ജ്ജിക്കുന്നത്.

നോമ്പ് തുറയിലൂടെ പങ്കിടുന്ന സാഹോദര്യം ഒരു നാടിന്റെ മത സൗഹാര്‍ദ്ദത്തെയും, മത സഹിഷ്ണതയെയും ബലപ്പെടുത്തുന്നു. മനുഷ്യരാശിയുടെ നിലനില്പ്പ് അപകടമാക്കും വിധം വിഭാഗീയ ചിന്തകളാല്‍ ലോകം അസമാധാനത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ്­ ഈ പുണ്യ മാസത്തിലേക്ക് നാം പ്രവേശിക്കുന്നത്. ലോക സമാധാനത്തിന്റെ പ്രവാചകന്മാരായി മാറാന്‍ കഴിയുന്ന ജീവിത സന്ദേശം വിശ്വ സംസ് കൃതിയ്ക്ക് സമ്മാനിക്കാന്‍ കഴിയുന്ന വലിയ ദൗത്യമാണ്­ അല്ലാഹുവില്‍ നിന്നും ഈ പുണ്യ മാസത്തില്‍ നാം ഏറ്റെടുക്കേണ്ടത്.

ഈ പ്രപഞ്ചത്തിലെ സമസ്­ത ജീവജാലങ്ങള്‍ക്കും സംരക്ഷണം നല്കാന്‍ നമുക്ക് ബാദ്ധൃതയുണ്ട്. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും നാം പകരുന്ന ദാഹ ജലം അല്ലാഹുവിന്റെ സന്നിധിയില്‍ പുണ്യ കര്‍മ്മമായി പരിഗണിക്കപ്പെടുന്നു എന്നാണ്­ പൂര്‍വ്വികര്‍ നല്‍കിയ ഉപദേശം.

”കാലത്തെഴുന്നേറ്റു കാലും മുഖം കഴുകി നല്ല വിഭൂതി ചാര്‍ത്തി
കാലാരി തന്റെ തിരുനാമ ജപത്തിനാലെ കാലം കഴിക്കുമവനോ ബഹുഭാഗ്യ ശാലി” എന്നാണ് ഭാരതത്തിലെ ആചര്യന്മാര്‍ പഠിപ്പിച്ചത്.

സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെയുള്ള സകല പ്രവര്‍ത്തികളും സത്കര്‍മ്മങ്ങളാകാന്‍ പുലര്‍ കാലെയുള്ള പ്രാര്‍ത്ഥനയ്ക്ക് കഴിയും. സൃഷ്ടിയെ നോക്കി സൃഷ് ടാവ് വിധി പറയുന്ന നാളില്‍ ശോഭയോടെ
സൃഷ്ടാവിന്റെ സന്നിധിയില്‍ പ്രവേശിക്കുവാന്‍ ഈ പുണ്യ മാസത്തില്‍ ശരീര മനസ്സുകളെ പവിത്രമാക്കുന്ന തീരുമാനങ്ങള്‍ എടുക്കാം.

ജീവിത വിശുദ്ധിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ നാടിനും സംസ്കൃതിയ്ക്കും പുണ്യ കര്‍മ്മങ്ങളായി മാറാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിയ് ക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ റമദാന്‍ ആശംസകള്‍ നേരുന്നു…..!