പുലിമുരുകന്റെ വ്യാജപതിപ്പ്; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

02.29 PM 11/11/2016
download (1)
കൊച്ചി: പുലിമുരുകൻ സിനിമ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം നൽകിയ പരാതിയിൽ ആന്റി പൈസി സെൽ നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സൈബർ ബ്രേക്ക് സോഫ്റ്റ് വെയർ വഴി സൈബർ ഡോം ചിത്രം ഇന്റർനെറ്റിലെത്തിയത് കണ്ടെത്തിയിരുന്നു. ശ്രിലങ്ക, ദുബായ് എന്നിവടങ്ങളിൽ രജിസ്റ്റർ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പരാതിയെത്തുടർന്ന് സൈബർ ഡോം ചിത്രം ഇന്റർനെറ്റിൽ നിന്നും നീക്കി.