കൈക്കൂലിയായി നൂറിന്റെ നോട്ടുകള്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

02.45 PM 11/11/2016
rupee-650_650x400_61478101007-569x350
മുംബൈ: കൈകൂലിയായി നൂറിന്റെ നോട്ടുകള്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുറില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ബാലാസാഹേബ് ഭീകാജി ബാബറാണ് കൈക്കൂലി കേസില്‍ പിടിയിലായത.
2500 രൂപയാണ് കൈകൂലിയായി ആവശ്യപ്പെട്ടത്. അപേക്ഷ ശരിയാക്കി നല്‍കണമെങ്കില്‍ നൂറിന്റെ 25 നോട്ടുകള്‍ തരണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അപേക്ഷകന്‍ ഇക്കാര്യം പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലിസ് എത്തി ബാബറിനെ അറസ്റ്റ് ചെയതു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവായതോടെയാണ് 100 രൂപാ നോട്ടുകള്‍ക്ക് ആവശ്യമേറിയത്.