പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു

07:23 am 16/6/2017

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസല്‍ ലിറ്ററിന് 1.24 രൂപയും കുറച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്ന സംവിധാനത്തിന്റെ ഭാഗമായുള്ള അവസാന വിലനിര്‍ണയമാണിത്. വെള്ളിയാഴ്ച മുതല്‍ ഇന്ധനവില പ്രതിദിനം നിശ്ചയിക്കുന്ന സമ്പ്രദായത്തിലേക്കാണ് രാജ്യം മാറുന്നത്.
പുതുക്കിയ വിലയനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 65.48 രൂപയായിരിക്കും. നേരത്തേ ഇത് 66.91 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 55.94ല്‍നിന്ന് 54.49 ആയും കുറഞ്ഞു. ജൂണ്‍ ഒന്നിന് പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 0.89 പൈസയും കൂട്ടിയിരുന്നു. ഇന്ധനവിലയില്‍ അന്താരാഷ്ട്ര തലത്തിലുണ്ടായ ഇടിവും രൂപയുടെയും ഡോളറിന്റെയും വിനിമയനിരക്കിലുണ്ടയ വ്യതിയാനവുമാണ് വിലകുറയാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.