പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

11:30am 20/7/2016
aadu-antony-update

കൊല്ലം: പോലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. ശിക്ഷ ജൂലൈ 22ന് വിധിക്കുമെന്നും കോടതി അറിയിച്ചു.

കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്‌ടെത്തിയിരിക്കുന്നത്.