പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ.

02:44 pm 5/6/2017


ന്യൂഡൽഹി: എൻഡിടിവി തലവൻ പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ആരെയും കേന്ദ്രം വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എൻഡിടിവി തലവൻ പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനുമായിരുന്നു കേസെടുത്തത്.

ഇതിനെതിരെ പ്രതികരിച്ച എൻഡിടിവി അധികൃതർ കള്ളക്കേസുകൾ കെട്ടിച്ചമച്ച് സിബിഐ തങ്ങളെ വേട്ടയാടുകയാണെന്നും പ്രതികാര നടപടികൾക്കെതിരെ ശക്തമായി പോരാടുമെന്നും വ്യക്തമാക്കിയിരുന്നു.