പ്രവാസി സാംസ്കാരിക വേദി ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു

07:00 am 14/6/2017

റിയാദ്:പ്രവാസി സാംസ്കാരിക വേദി നസീം ലുലു യൂണിറ്റ് ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു .വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഫാമിലികള്‍ പങ്കെടുത്ത ശ്രദ്ധേയമായ ഇഫ്താര്‍ വിരുന്നു ലുലു യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഗോപാല കൃഷ്ണ യുടെ സ്വാഗത പ്രഭാഷണത്തോടെയാണ് ആരംഭിച്ചത് .ശേഷം പ്രവാസി സാംസ്കാരിക വേദി റിയാദ് ജനറല്‍ സെക്രട്ടറി റഹ്മത് തിരുത്തിയാട് അധ്യക്ഷ പ്രസംഗവും ,അധ്യക്ഷ പ്രസംഗത്തില്‍ സൗഹാര്‍ദത്തിനപ്പുറം നാം ഒരു പടി കൂടി മുന്നോട്ട് കടന്നു സാഹോദര്യം കാത്തു സൂക്ഷിക്കാനാണ് ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ റഹ്മത് തിരുത്തിയാട് പറഞ്ഞു .

ശേഷം ഇന്ത്യന്‍ സ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ പരീത് ഉമര്‍ റമദാന്‍ സന്ദേശം നല്‍കി .നൂറുക്കണക്കിന് സംഘടനകളുടെ കൂട്ടത്തില്‍ വേറിട്ട നില്‍ക്കുന്ന നിശ്വര്‍ത്ഥരായ പ്രവാസി സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും റിയാദ് നാടക വേദി ജനറല്‍ സെക്രട്ടറി പ്രദീപ് കാറളം ആശംസ പ്രസംഗത്തില്‍ പറഞ്ഞു .റഹ്മത് മേലാറ്റൂര്‍ ,റഷീദ് വാഴക്കാട് ,നജാത്ത് കണ്ണൂര്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നിനു നേതൃത്വം നല്‍കി .പ്രവാസി സാംസ്കാരിക വേദി ലുലു യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു.