ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും.

06:46 pm 13/6/2017

ബം​ഗ​ളൂ​രു: അ​ഴി​മ​തി​ക്കേ​സി​ൽ ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി അ​റ​സ്റ്റി​ലാ​യേ​ക്കും. അ​ന​ധി​കൃ​ത ഇ​രു​മ്പ​യി​ര് ഖ​ന​ന കേ​സി​ല്‍ ബം​ഗ​ളൂ​രു കോ​ട​തി കു​മാ​ര​സ്വാ​മി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. നേ​ര​ത്തെ കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, എ​ന്‍. ധ​രം​സിം​ഗ് എ​ന്നി​വ​ര്‍​ക്കെ​തി​രെ സു​പ്രീം​കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ല്‍ ഇ​വ​രു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​ല​യാ​ളി​യാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ടി.​ജെ. എ​ബ്ര​ഹാം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.​എ​സ്.​എം. കൃ​ഷ്ണ, ധ​രം​സി​ങ്, എ​ച്ച്. ഡി. ​കു​മാ​ര​സ്വാ​മി എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ബെ​ല്ലാ​രി​ലെ വ​ന മേ​ഖ​ല​യി​ല്‍ നി​യ​മം ലം​ഘി​ച്ച് ഖ​ന​ന​ത്തി​ന് അ​നു​വാ​ദം ന​ല്‍​കി​യെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ച​ത്. ലോ​കാ​യു​ക്ത​യ്ക്ക് ടി.​ജെ. എ​ബ്ര​ഹാം ന​ല്‍​കി​യ പ​രാ​തി​യി​ൽ 2011-ല്‍​ക​ര്‍​ണാ​ട​ക പോ​ലീ​സ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.