പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാത്ത റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ! –

11:59 am 10/11/2016

പി. പി. ചെറിയാന്‍
ARLINGTON, TX - SEPTEMBER 19:  Former U.S. president George W. Bush and former First Lady Laura Busy wait for the start of the game between the Seattle Mariners and the Texas Rangers at Globe Life Park in Arlington on September 19, 2015 in Arlington, Texas.  (Photo by Mike Stone/Getty Images) ARLINGTON, TX – SEPTEMBER 19: Former U.S. president George W. Bush and former First Lady Laura Busy wait for the start of the game between the Seattle Mariners and the Texas Rangers at Globe Life Park in Arlington on September 19, 2015 in Arlington, Texas. (Photo by Mike Stone/Getty Images)[/caption]
ടെക്‌സസ് : രണ്ടു തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു. ബുഷ് ഇത്തവണ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയില്ല !

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബുഷും ഭാര്യ ലോറ ബുഷും സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ട് ചെയ്തില്ല എന്ന ബുഷിന്റെ ഔദ്യോഗിക വക്താവ് നവംബര്‍ 8ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒഴികെ മറ്റെല്ലാ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ഇരുവരും വോട്ടു രേഖപ്പെടുത്തി.ഒരു വര്‍ഷം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നിശ്ശബ്ദത പാലിക്കുകയായിരുന്നു മുന്‍ പ്രസിഡന്റ് ബുഷ്.

ഹിലറി ക്ലിന്റന് ബുഷ് വോട്ട് ചെയ്തതായി നേരത്തെ വന്ന റിപ്പോര്‍ട്ട് ഔദ്യോഗിക വക്താവ് നിഷേധിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല പ്രമുഖരും ട്രംപിന് വോട്ട് നല്‍കിയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹിസ്പാനിക്ക് ജനവിഭാഗങ്ങളോടും സ്ത്രീകളോടും ട്രംപ് സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ട്രംപിന് വോട്ട് നല്‍കാതിരുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഐക്യകണ്‌ഠേന തിരഞ്ഞെടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ വോട്ട് ചെയ്തിട്ടും ബുഷും കുടുംബവും മാറി നിന്നത് അനുചിതമായെന്നാണ് പൊതുവെ അഭിപ്രായമുയരുന്നത്.